/sathyam/media/media_files/2025/03/05/Ku55rLiUulZv1jAcMsb3.jpg)
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ സി.ബി.ഐ അന്വേഷണത്തിനുള്ള സർക്കാർ നീക്കം പരാജയപ്പെടുമെന്ന് ഉറപ്പാണ്.
സംസ്ഥാന സർക്കാരിന് ഏതെങ്കിലും കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കാൻ അധികാരമുണ്ട്. എന്നാൽ സതീശനെതിരേ കേസെടുക്കാൻ വകുപ്പില്ലെന്ന് വിജിലൻസ് വ്യക്തമാക്കിയിരിക്കെ ആ വഴിക്കുള്ള ശ്രമവും വിജയിക്കില്ലെന്ന് ഉറപ്പാണ്.
കള്ളക്കേസെടുത്താൽ കോടതിയിൽ നിന്നുപോലും പ്രഹരമേൽക്കുന്ന സ്ഥിതിയുണ്ടാവും. അതിനാലാണ് മണപ്പാട്ട് ഫൗണ്ടേഷനും അതിന്റെ സിഇഒക്കെതിരെയും സിബിഐ അന്വേഷണത്തിന് നീക്കം. ഇതിന്റെ പരിധിയിലേക്ക് സതീശനെ വലിച്ചിടാനാവുമോ എന്നാണ് ശ്രമം.
മണപ്പാട്ട് ഫൗണ്ടേഷൻ എന്ന എൻജിഒയ്ക്കും അതിന്റെ ചെയർമാൻ അമീർ അഹമ്മദിനെതിരെയും എഫ്‌സിആർഎ നിയമപ്രകാരം സിബിഐ അന്വേഷണത്തിനാണ് ശ്രമം.
മണപ്പാട്ട് ഫൗണ്ടേഷന്റെ സിഇഒ അമീർ അഹമ്മദും വി ഡി സതീശനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രളയബാധിതരെ പുനരധിവസിപ്പിക്കാനെന്ന പേരിൽ വിദേശത്ത് പണം പിരിച്ചു കേരളത്തിലേക്ക് അയച്ചതെന്നു ആരോപണം ഉയർന്നിരുന്നെന്ന് സർക്കാർ വിശദീകരിക്കുന്നു.
/filters:format(webp)/sathyam/media/media_files/2026/01/05/ameer-ahammad-2026-01-05-21-38-24.jpg)
പുനർജ്ജനി പദ്ധതിയുടെ കാലയളവിൽ (2018-22) മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ അക്കൗണ്ടിലേക്ക് 1,22,23,152 രൂപ വന്നതായും കണ്ടെത്തിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നും പുനർജ്ജനി പദ്ധതിയുടെ പേരിൽ വി ഡി സതീശന് വേണ്ടി സ്വരൂപിച്ച പണമാണ് ഇതെന്നാണ് വിജിലൻസിന് ലഭിച്ച പരാതിയിൽ ഉള്ളതെന്നും മണപ്പാട്ട് ഫൗണ്ടേഷൻ ഇത്തരത്തിൽ വിദേശ ഫണ്ട് സ്വീകരിച്ചതിന്റെ രേഖകളോ റെക്കോര്ഡുകളോ സൂക്ഷിച്ചിട്ടില്ലാ എന്നും എഫ്‌സിആർഎ നിയമത്തിന്റെ റൂൾ 19 ന്റെ ലംഘനമാണെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മണപ്പാട്ട് ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ പരിശോധിച്ചതിൽ അക്കൗണ്ടിലേക്ക് വന്ന പണവും അതിനായി നൽകിയ രേഖകളും തമ്മിൽ പൊരുത്തക്കേടുകളുള്ളതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് വിജിലൻസിന്റെ നിഗമനമെന്നാണ് സർക്കാർ വിശദീകരണം.
അതിനിടെ സതീശന് വിജിലൻസ് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടി വിജിലൻസിനോട് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു.
സ്പീക്കറുടെ ഓഫീസിൽ നിന്നും ചില കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് ചോദിച്ചിരുന്നു. അതിൽ വിഡി സതീശൻ എംഎൽഎയുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ എന്നൊരു ചോദ്യമുണ്ട്.
അതിന് ഇല്ല എന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല എന്ന് മാത്രമാണ് അതിൻറെ അർത്ഥം.
എന്നാൽ സതീശൻ ബർക്കിംഗ് ഹാമിൽ പോയി അവിടുത്തെ പരിപാടിയിൽ പങ്കെടുത്ത് ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പ്രസംഗിച്ചതിന്റെ അടിസ്ഥാനത്തിൽ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന എൻ ജി ഒ യുടെ അക്കൗണ്ടിലേക്ക് യുകെയിൽ നിന്നും പണം വരികയുണ്ടായി.
മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഐ അക്കൗണ്ടിലേക്കും കറണ്ട് അക്കൗണ്ടിലേക്കും മറ്റൊരക്കൗണ്ടിലേക്കും ആണ് പണം വന്നത്. ഇതുകൂടാതെ ചില വിദേശ രാജ്യങ്ങളിൽ നിന്നും ഇവരുടെ അക്കൗണ്ടിലേക്ക് ഈ കാലയളവിൽ പണം വന്നിട്ടുണ്ട്.
ഇങ്ങനെ വന്ന പണം എഫ് സി ആർ എ നിയമത്തിന്റെ ലംഘനമാണെന്നും ഇങ്ങനെ അവിടുന്ന് പണം സ്വരൂപിച്ച് അയച്ചത് സതീശന്റെ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും പ്രസംഗ വീഡിയോയിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്.
ഇക്കാര്യത്തിൽ എഫ്സിആർ എ നിയമത്തിന്റെ ലംഘനം നടന്നതായി കണ്ടെത്തിയതിനാൽ സിബിഐ അന്വേഷണം വേണമെന്നാണ് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്. അല്ലാതെ സതീശന് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us