കോട്ടയം: ഏറ്റുമാനൂരില്‍ ഷൈനിയും രണ്ടു പെണ്‍മക്കളും ട്രെയിനു മുന്നില്‍ ചാടി ആത്മഹ്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസ് പോലീസ് കസ്റ്റഡിയിലിരിക്കെ പൊട്ടിക്കരഞ്ഞു. നോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും രണ്ടു ദിവസം പോലീസ് കസ്റ്റഡിയല്‍ വിടുകയും ചെയ്തിരുന്നു.
പോലീസ് കസ്റ്റഡിയില്‍ വെച്ചാണ് സെല്ലിനുള്ളില്‍ നോബി പൊട്ടിക്കരഞ്ഞത്. ഉണ്ടായ സംഭവങ്ങളില്‍ നോബിക്കു കുറ്റബോധം ഉണ്ടെന്നും ഭക്ഷണത്തോടു പോലും താല്‍പര്യം കാണിക്കുന്നില്ലെന്നും പോലീസ് പറയുന്നു.
ആദ്യ ഘട്ടത്തില്‍ അന്വേഷണത്തോട് നോബി പ്രതികരിച്ചിരുന്നില്ലെന്നും ഇപ്പോള്‍ സഹകരിക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നോബിയുടെയും ഷൈനിയുടെയും മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഷൈനിയും മക്കളും ആത്മഹത്യ ചെയ്തിനു മണിക്കൂറുകള്‍ക്കു മുന്‍പു ഇരുവരും ഫോണില്‍ സംസാരിക്കുകയും മെസേജ് അയ്ക്കുകയും ചെയ്തിരുന്നു. ഷൈനിയുടെ പണവും സ്വര്‍ണവും മടക്കി നല്‍കില്ലെന്നുള്‍പ്പടെ ഉള്ള കാര്യങ്ങള്‍ നോബി പറഞ്ഞതായാണ് സൂചന.
ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കണമെങ്കില്‍ ഫോണിലെ വിവരങ്ങള്‍ ലഭിക്കണം. നോബിയുടെ ഭാര്യയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസുള്ള മക്കളായ അലീന, ഇവാന എന്നിവര്‍ കഴിഞ്ഞ ഫെബ്രുവരി 28ന് പുലര്‍ച്ചെയാണ് നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയായിരുന്നു നോബിയെ പോലീസ് അറസ്റ്റ് ചെയ്തത്..