Advertisment

നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വാസുകിയുമായി കൂടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ പ്രവർത്തകർ

New Update
pravasi vasuki

തിരുവനന്തപുരം:  നോർക്ക പ്രിൻസിപ്പൽ  സെക്രട്ടറി ഡോക്ടർ വാസുകിയുമായി കൂടിക്കാഴ്ച നടത്തി   പ്രവാസി ലീഗൽ പ്രവർത്തകർ . ഏറെ സൗഹൃദപരമായ കൂടിക്കാഴ്ചയിൽ  പ്രവാസി ലീഗൽ പ്രവർത്തകർ   ഉന്നയിച്ച നിരവധി വിഷയങ്ങളിൽ പലതിലും ഗുണപരമായ സമീപനമാണ് നോർക്ക സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് പ്രവർത്തകർ   പറഞ്ഞു. 

Advertisment

കൂടിക്കാഴ്ചയിൽ തത്വത്തിൽ പ്രാഥമികമായി അംഗീകരിച്ചതിൽ ചിലത് താഴെപ്പറയുന്നു:

1.     നോർക്ക റൂട്സിലും ക്ഷേമനിധി ബോർഡിലും കരാർ അടിസ്ഥാനത്തിലും താൽക്കാലികാടിസ്ഥാനത്തിലും ഉണ്ടാകുന്ന ഒഴിവുകളിൽ നിശ്ചിത ശതമാനം അർഹരായ പ്രവാസികൾക്ക് സംവരണം ചെയ്യാവുന്നതാണ്.
2.    നോർക്ക റൂട്ട്സിലെയും ക്ഷേമനിധി ബോർഡിലെയും പ്രവാസികളുടെ ബന്ധപ്പെട്ട തർക്കപരിഹാര സെൽ രൂപീകരിക്കാവുന്നതാണ്.
3.    പബ്ലിക് -പ്രൈവറ്റ് പങ്കാളിത്തത്തിന്റെ (PPP) അടിസ്ഥാനത്തിൽ മടങ്ങിവരുന്ന പ്രവാസികൾക്കുവേണ്ടി എല്ലാ ജില്ലകളിലും കെയർ ഹോമുകളും പ്രവാസി സ്പെഷ്യാലിറ്റി ആശുപത്രികളും രൂപീകരിക്കാവുന്നതാണ്. പ്രവാസി ഹോമുകൾ നിർമ്മിക്കുന്നതിന്റെ ആദ്യപടിയായി മാവേലിക്കരയിൽ ആദ്യ സംരംഭം  ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായി   നോർക്ക റൂട്ട്സ് സി ഇ ഓ അജിത് കൊളശ്ശേരി പറഞ്ഞു.
4.     ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനം അതിവേഗം നടക്കുന്നതായി ക്ഷേമനിധി ബോർഡ് സി ഇ ഓ ഗീതാലക്ഷ്മി പറഞ്ഞു.
5.    എൻ ആർ ഐ കമ്മീഷൻ ചെയർമാനെ ഉടനെ നിയമിക്കുന്നതാണ്. ബന്ധപ്പെട്ട ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ് 
6.     നോർക്ക റൂട്സിന്റെ സാന്ത്വന പദ്ധതിക്ക് അർഹരാവുന്നതിനുള്ള വരുമാനപരിധി ഉയർത്തുന്നകാര്യം പരിഗണിക്കും (ഇപ്പോൾ ഒന്നര ലക്ഷം രൂപയാണ് വാർഷിക വരുമാന പരിധി)
7.    ഓൺലൈൻ പണമടക്കുന്നതിന് ഇപ്പോൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ടിന് പരിഹാരമായി ബാങ്ക് ഓഫ് ബറോഡക്ക് പുറമെ കൂടുതൽ ബാങ്കുകളെക്കൂടി ഉൾപ്പെടുത്തും.


നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്ക് പുറമെ നോർക്ക റൂട്സ് സിഇഒ അജിത് കൊളശ്ശേരി, ക്ഷേമനിധി ബോർഡ് സി ഇ ഓ  ഗീതാലക്ഷ്മി, നോർക്ക റൂട്ട്സിലെയും ക്ഷേമനിധി ബോർഡിലെയും  മറ്റ് നിരവധി ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തിരുന്നു. 


പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് അഡ്വ. ആർ മുരളീധരൻ, ഷീബ രാമചന്ദ്രൻ (എറണാകുളം ), ബെന്നി പേരികിലാത്തു (ഇടുക്കി), ബഷീർ പാണ്ടിക്കാട് (മലപ്പുറം), ലാൽജി ജോർജ്ജ് (കോട്ടയം), ഷെരിഫ് കൊട്ടാരക്കര (കൊല്ലം ), ശ്രീകുമാർ,   ജിഹാംഗിർ , അനിൽ അളകാപുരി, നിയാസ്, റഷീദ് കോട്ടൂർ, റോഷൻ പുത്തൻപറമ്പിൽ, നന്ദഗോപകുമാർ, എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Advertisment