New Update
/sathyam/media/media_files/2026/01/10/np-jayan-2026-01-10-23-40-14.jpg)
സുൽത്താൻ ബത്തേരി: മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് എൻ. പി. ജയൻ (57) അന്തരിച്ചു. ശനിയാഴ്ച വയനാട്ടിലെ നെൻമേനിക്കുന്നിലെ വസതിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പരിസ്ഥിതി, വന്യജീവി വിഷയങ്ങളിലെ ഫോട്ടോഗ്രഫിയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
Advertisment
സൈലന്റ് വാലി വനത്തിൽ ഒരു വർഷത്തോളം താമസിച്ച് ചിത്രങ്ങൾ പകർത്തിയ ജയൻ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്, ദ ഹിന്ദു, ഡെക്കാൻ ഹെറാൾഡ്, ഡൗൺ ടു എർത്ത്, മാധ്യമം, മാതൃഭൂമി തുടങ്ങിയ പത്രങ്ങൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. മാറാട്–നാദാപുരം കലാപങ്ങൾ, മുത്തങ്ങ വെടിവെപ്പ് തുടങ്ങിയ പ്രധാന സംഭവങ്ങൾ ജയൻ പകർത്തിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി.
നിരവധി സംസ്ഥാന, ദേശീയ അംഗീകാരങ്ങള്‍ നേടിയ ജയന്‍, പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പരേതനായ പ്രഭാകരന്റെയും പങ്കജാക്ഷിയുടെയും മകനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us