ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്പെൻഷൻഷൻ കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. സ​സ്പെ​ൻ​ഷ​ൻ കാലയളവ് നീട്ടുന്നത് സം​സ്ഥാ​ന സ​ർ​ക്കാ​റിന്റെ അഭ്യർത്ഥന മാനിച്ച്

ആ​റ് മാ​സ​ത്തേ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് സ​സ്പെ​ൻ​ഷ​ൻ നീ​ട്ടി​യ​ത്.

New Update
n prasanth ias

തി​രു​വ​ന​ന്ത​പു​രം: ഡോ. ​എ. ജ​യ​തി​ല​കി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ൻ. പ്ര​ശാ​ന്തി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ നീ​ട്ടി.

Advertisment

ആ​റ് മാ​സ​ത്തേ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് സ​സ്പെ​ൻ​ഷ​ൻ നീ​ട്ടി​യ​ത്.

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഒ​രു വ​ർ​ഷ​മാ​ണ് സം​സ്ഥാ​ന​ത്തി​ന് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ക​ഴി​യു​ക. എ​ൻ. പ്ര​ശാ​ന്തി​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നാ​ൽ സ​സ്പെ​ൻ​ഷ​ൻ നീ​ട്ട​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ തു​ര്‍​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ര്‍ എ​ൻ. പ്ര​ശാ​ന്തി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ ആ​റ് മ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​ത്.

ഡോ. ​എ ജ​യ​തി​ല​കി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി 2024 ന​വം​ബ​ര്‍ 11 നാ​ണ് പ്ര​ശാ​ന്തി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​യും ഇ​തേ ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച സ​ർ​ക്കാ​ർ പ്ര​ശാ​ന്തി​ന്‍റേ​ത് ആ​ദ്യം നാ​ല് മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. പി​ന്നീ​ട് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള നീ​ട്ട​ലാ​ണ് ഒ​രു വ​ർ​ഷ​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന​ത്.

Advertisment