/sathyam/media/media_files/2025/01/02/BA8YUp2rCTPFrOmOrezz.jpg)
തിരുവനന്തപുരം : വിവിധ കോണുകളിൽ നിന്നും കടുത്ത എതിർപ്പുകൾ ഉയർന്നിട്ടും ആഗോളഅയ്യപ്പ സംഗമത്തിൽ സർക്കാരിന് പിന്തുണ അറിയിച്ച് രംഗത്ത് വന്ന നിലപാടിൽ ഉറച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.
നിലവിൽ വിഷയത്തിൽ എടുത്ത നിലപാട് പ്രതിനിധി സഭാ യോഗത്തിൽ വിശദീകരിച്ചുവെന്നും അംഗങ്ങൾക്ക് യാഥാർത്ഥ്യം ബോധ്യപ്പെടുവെന്നുമായിരുന്നു യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു രാഷ്ട്രീയപ്പാർട്ടികളുമായും ചർച്ചയ്ക്കില്ലെന്നും എൻ.എസ്.എസിന് രാഷ്ട്രീയമില്ലെന്നും സമദൂരത്തിൽ നിന്ന് മാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ഇതേപ്പറ്റി ഒരു പ്രതിപരണത്തിന് തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ മികച്ച രാഷ്ട്രീയ നയതന്ത്രത്തിന്റെ ഫലം കൊയ്യാൻ സി.പി.എം തയ്യാറെടുക്കുകയാണ്.
ആഗോള അയ്യപ്പ സംഗമത്തിലൂടെ മുമ്പ് ഇടതുപക്ഷം വരുത്തിവെച്ച തെറ്റ് തിരുത്തുന്നുവെന്ന വികാരമുണ്ടാക്കാനാണ് സി.പി.എം ്രശമം. പാർട്ടിയുടെ സംഘടനാശേഷിയിലൂടെ ശബരിമല വിവാദത്തെ തങ്ങൾക്കനുകൂലമാക്കി മാറ്റി വരുന്ന തിരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യാനാണ് നീക്കം.
സി.പി.എം സംസ്ഥാന സെക്രട്ടറിയും സംസ്ഥാന സർക്കാരിന്റെയും മുഖ്യമരന്തിയുടെയും നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്ന് കഴിഞ്ഞു. മൂന്നാം പിണറായി സർക്കാർ എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം ക്രമേണ കുറയ്ക്കാനുള്ള സി.പി.എമ്മിന്റെ തന്ത്രപരമായ അടവുനയങ്ങളിൽ ഒന്ന് മാത്രമാണ് ഇതെന്നാണ് സൂചനകളുള്ളത്.
എൻ.എസ്.എസ്, എസ്.എൻ.ഡി.പി എന്നീ ഹൈന്ദവ സംഘടനകളെ മുന്നിൽ നിർത്തി വെൽഫെയർ പാർട്ടി പോലെയുള്ള ന്യൂനപക്ഷ സംഘടനകളിലൂടെ മുസ്ലീം വിഭാഗത്തിലേക്ക് കൂടി കടന്നുകയറാനാണ് സി.പി.എം ശ്രമം.
കേരള കോൺഗ്രസ് എം ഒപ്പമുള്ളതിനാൽ തന്നെ കൈക്രസ്തവ ന്യൂനപക്ഷ വിഭാഗങ്ങൾ എൽ.ഡി.എഫിനെ അങ്ങനെയങ്ങ് കൈവിടില്ലെന്നും സി.പി.എം കണക്ക് കൂട്ടുന്നു.
തെക്കൻ കേരളത്തിൽ പാർട്ടിയുടെ സംഘടനാ സംവിധാനത്തിനുമപ്പുറം സാമുദായിക ചേരുവകൾ കൂടി കണക്കിന് പ്രയോഗിക്കാനാണ് പാർട്ടിയെടുത്ത തീരുമാനം.
മധ്യകേരളത്തിൽ കേരളകോൺഗ്രസിനൊപ്പം നിൽക്കുന്ന കത്തോലിക്ക സഭയെയും ഒരു വിഭാഗം യാക്കോബായ,ഓർത്തഡോക്‌സ് സഭാ നേതൃത്വങ്ങളെയും ഉപയോഗിക്കാമെന്നാണ് പാർട്ടിയെടുത്തിട്ടുള്ള തീരുമാനം.
പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ നിന്നും മാറേണ്ടെന്നും എന്നാൽ ഇത്തരത്തിലുള്ള അടവുനയം തിരഞ്ഞെടുപ്പ് വിജയത്തിന് അനിവാര്യമാണെന്നുമുള്ള വിലയിരുത്തലാണ് എൻ.എസ്.എസ് നയതന്ത്രത്തിലൂടെ സി.പി.എം ലക്ഷ്യം വെയ്ക്കുന്നത്.