അനുനയമില്ലെങ്കിൽ അപകടമോ. എൻ.എസ്.എസിനോട് അനുനയം വേണ്ടെന്ന സതീശന്റെ നിലപാടിനോട് യോജിക്കാതെ ലീഗ് നേതൃത്വം. മധ്യസ്ഥതയ്ക്ക് തങ്ങൾ തയ്യാറാണെന്നും പാർട്ടി. ഹൈന്ദവ സംഘടനകളെ കൂടെ നിർത്തണമെന്നും ആവശ്യം. സി.പി.എമ്മിന്റെ തന്ത്രം പൊളിക്കണമെന്നും ആവശ്യമുയരുന്നു

മന്ത്രിമാരായ വി.എൻ വാസവൻ, കെ.ബി ഗണേഷ് കുമാർ എന്നിവർ നടത്തിയ രാഷ്ട്രീയ നയതന്ത്രത്തിന്റെ ഫലമാണ് സുകുമാരൻ നായരുടെ നിലപാട് മാറ്റമെന്നും വാദമുയരുന്നുണ്ട്.

New Update
vd satheesan the leader-2

കൊച്ചി: പിണറായി വിജയൻ സർക്കാരിനെ പുകഴ്ത്തിയും കോൺഗ്രസിനെ വിമർശിച്ചുമുള്ള എൻ.എസ്.എസ് നിലപാടിൽ അനുനയം വേണ്ടെന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നിലപാടിനോട് യോജിക്കാതെ ലീഗ് നേതൃത്വം.

Advertisment

യു.ഡി.എഫിലെ രണ്ടാം കക്ഷിയെന്ന നിലയിൽ മധ്യസ്ഥതയ്ക്ക് തങ്ങൾ തയ്യാറാണെന്ന നിലപാടും ലീഗ് മുന്നോട്ട് വെച്ചു.  മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇത് മാധ്യമങ്ങളോട് തുറന്ന് സംവദിക്കുകയും ചെയ്തു. 


എൻ.എസ്.എസിന്റെ സർക്കാർ അനുകൂല നിലപാടിൽ രാഷ്ട്രീയപരമായ നീക്കുപോക്കുകൾക്കും ചർച്ചകൾക്കും സമയമുണ്ട്. തിരഞ്ഞെടുപ്പിന് ഇനിയും സമയം ഉണ്ട്. കേരളത്തിന്റെ ഭാവിയാണ് പ്രധാനം.  വേണമെങ്കിൽ ലീഗ് മധ്യസ്ഥ്യതയ്ക്ക് മുൻ കയ്യെടുക്കുമെന്നും ചർച്ച ചെയ്യേണ്ടയിടത്ത് ചർച്ച ചെയ്യുമെന്നും യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ് മുസ്ലീം ലീഗെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

vd satheesan the leader

ലീഗിന് അതിന്റെതായ രാഷ്ട്രീയമുണ്ട്. അതിൽ ഉറച്ചു നിൽക്കുകയാണ്. മുസ്ലിം ലീഗ് എപ്പോഴും മീഡിയേറ്ററുടെ റോൾ ആണ് കൈകാര്യം ചെയ്യുന്നത്.

എല്ലാവരെയും ലീഗ് ബഹുമാനിക്കുന്നുണ്ട്. അധികാ രത്തിൽ യു.ഡി.എഫ് വന്നാലും, എൽ.ഡി.എഫ് വന്നാലും ലീഗിന്റെതായ പങ്ക് കേരള രാഷ്ട്രീയത്തിലുണ്ടെന്നും മറ്റ് ആരോപണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 

എൻ.എസ്.എസ് എസ്.എൻ.ഡി.പി അടക്കമുള്ള ഹൈന്ദവസംഘടനകളുമായി നിരന്തര ആശയവിനിമയം ആവശ്യമുണ്ടെന്ന സന്ദേശമാണ് ലീഗ് ഇതിലൂടെ നൽകുന്നത്. മുമ്പ് 2011 യു.ഡി.എഫ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചപ്പേകൾ ഉണ്ടായ അഞ്ചാം മന്ത്രി വിവാദമടക്കം കേരള രാഷ്ട്രീയത്തിൽ വലിയ കോലാഹലങ്ങൾ ഉയർത്തിയിരുന്നു.

vellappally natesan11

അന്ന് കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാലിക്കുട്ടിയുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ബാക്കി ആർക്കും ഒന്നും ചെയ്യാനില്ലെന്നുമുള്ള കടുത്ത ആരോപണം എൻ.എസ്.എസ് മുന്നോട്ട് വെച്ചിരുന്നു. നിലമ്പൂർ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി മലപ്പുറത്തെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ലീഗിനെ രൂക്ഷവിമർശനത്തിനിരയാക്കിയതും വിവാദമായിരുന്നു.


രണ്ട് സംഘടനകളും യു.ഡി.എഫിലെ പ്രബല കക്ഷിയായ തങ്ങൾക്ക് നേരെ പോരിനിറങ്ങുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കയാണ് അവർക്കുള്ളത്. തെക്കൻ കേരളത്തിൽ സി.പി.എമ്മിന് വർഗീയ ചേരുവയുണ്ടാക്കാൻ നിന്നുകൊടുക്കേണ്ടതില്ലെന്ന നിലപാടാണ് പാർട്ടി നേതൃത്വത്തിനുമുള്ളത്. അതുകൊണ്ട് തന്നെയാണ് എൻ.എസ്.എസുമായി ആശയവിനിമയം നടത്തണമെന്ന് ലീഗ് ആവശ്യപ്പെടുന്നത്.


നിലവിൽ എൻ.എസ്.എസിലേക്ക് ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച െചയ്യാൻ ആരും വരേണ്ടതില്ലെന്ന് സംഘടനയുടെഡ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നദായർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

നിലവിൽ അത്തരം ചർച്ചകൾ നടത്തി വിവാദത്തിലേക്ക് കാര്യങ്ങളെ കൊണ്ട് പോകേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ മനസിലിരുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന പ്രതിനിധിസഭാ സമ്മേളനത്തിലും ജനറൽ സെക്രട്ടറി തന്റെ വാദം പ്രതിനിധികൾക്ക് മുമ്പിൽ അവതരിപ്പിച്ച് അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. 

nss-g-sukumaran-nair.1.121750


ഇതിനിടെ അദ്ദേഹത്തിന്റെ മരുമകൻ വ്യാജ സർട്ടിഫിക്കറ്റ് നൽകി ബാങ്കിൽ ജോലി നേടിയതുമായി ബന്ധപ്പെട്ട ആരോപണമുയർന്നിട്ടുണ്ട്. ബാങ്ക് അദ്ദേഹത്തിന്റെ മരുമകന്റെ കള്ളക്കളി പിടിച്ചത് പൊലീസ് കേസാകാതിരിക്കാൻ വേണ്ടിയാണ് സി.പി.എമ്മിനും സർക്കാരിനും അദ്ദേഹം പിന്തുണ നൽകിയതെന്നാണ് ഉയരുന്ന ആരോപണം.


മന്ത്രിമാരായ വി.എൻ വാസവൻ, കെ.ബി ഗണേഷ് കുമാർ എന്നിവർ നടത്തിയ രാഷ്ട്രീയ നയതന്ത്രത്തിന്റെ ഫലമാണ് സുകുമാരൻ നായരുടെ നിലപാട് മാറ്റമെന്നും വാദമുയരുന്നുണ്ട്.

Advertisment