/sathyam/media/media_files/2025/09/26/nss-sabarimala-2025-09-26-13-35-05.jpg)
കോട്ടയം: ശബരിമല ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിശദീകരിക്കാൻ യോഗം വിളിച്ച് എൻഎസ്എസ്. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലാണ് യോഗം.
താലൂക്ക് യൂണിയൻ പ്രസിഡണ്ടുമാർ സെക്രട്ടറിമാർ എന്നിവരുടെ യോഗമാണ് വിളിച്ചത്. യോ​ഗത്തിൽ ചർച്ച ചെയ്യന്ന കാര്യങ്ങൾ കരയോ​ഗങ്ങളിൽ എത്തിക്കും. ഇന്ന് ഉച്ചയോടുകൂടിയാണ് സർക്കുലർ പുറത്തിറക്കിയത്.
ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ യോ​ഗത്തിൽ നേരിട്ട് പങ്കെടുക്കും. അയ്യപ്പ സം​ഗമവുമായി ബന്ധപ്പെട്ട് ജി സുകുമാരൻ നായർ നടത്തിയ പ്രസ്താവനകളും സർക്കാർ അനുകൂല നിലപാടും എൻഎസഎസിനുള്ളിൽ തന്നെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
കഴിഞ്ഞയാഴ്ച വാർഷിക പ്രതിനിധി സഭ നടന്നിരുന്നെങ്കിലും ഇക്കാര്യങ്ങളിൽ സൂചന നൽകിയിരുന്നില്ല. ഇന്നും ജനറൽ സെക്രട്ടറിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. നേരത്തെ കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ജി സുകുമാരൻ നായർക്ക് എതിരെ പ്രതിഷേധ ബാനർ ഉയർന്നിരുന്നു.