ശബരിമല സ്വർണ കവർച്ച കേസിൽ  രാഷ്ട്രീയ താൽപര്യങ്ങൾ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണെന്ന് എൻ.എസ്.എസ്. ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും കരുതേണ്ട. സ്വർണക്കവർച്ച കേസിൽ എൻ.എസ്.എസ് വ്യക്തമായി നിലപാട് സ്വീകരിച്ചു. കുറ്റവാളികൾ ആരായാലും അവരെ കണ്ടുപിടിക്കുന്നതിന് സർക്കാർ സംവിധാനങ്ങളും കോടതിയും ഉണ്ട്. അതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ എൻ.എസ്.എസ് നിലപാട് പറയാം എന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

New Update
nss-sabarimala

ചങ്ങനാശേരി:  സ്വർണ കവർച്ച കേസിൽ  രാഷ്ട്രീയ താൽപര്യങ്ങൾ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണെന്ന് എൻ.എസ്.എസ്.  ജനറൽ സെക്രട്ടറി ജി.  സകുമാരൻ നായർ. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

sukumaran

ശബരിമല വിഷയത്തിൽ എൻ.എസ്.എസിനെ കരുവാക്കാമെന്ന് ആരും കരുതേണ്ട. സ്വർണക്കവർച്ച കേസിൽ എൻ എസ് എസ് വ്യക്തമായി നിലപാട് സ്വീകരിച്ചു. കുറ്റവാളികൾ ആരായാലും അവരെ കണ്ടുപിടിക്കുന്നതിന് സർക്കാർ സംവിധാനങ്ങളും കോടതിയും ഉണ്ട്.
അതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ എൻഎസ്എസ് നിലപാട് പറയാം എന്നാണ് പറഞ്ഞത്. അല്ലാതെ ഇക്കാര്യത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ വച്ചുകൊണ്ട് നടത്തുന്ന ദുഷ്പ്രചരണങ്ങൾ തെറ്റാണെന്നും സുകുമാരൻ നായർ പറഞ്ഞു.

sabarimala.1.3583905


ആചാരാനുഷ്ഠാനങ്ങളും ഈശ്വര വിശ്വാസവും സംരക്ഷിക്കണമെന്നാണ് എൻഎസ്എസിന്റെ നിലപാട്. നാനാജാതി മതസ്ഥർക്കും യഥേഷ്ടം ദർശനം ലഭിക്കുന്ന ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ മുമ്പെന്നപോലെ തുടരണം. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ആചാരങ്ങൾ മാ​റ്റംവരുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചപ്പോൾ എൻഎസ്എസിന് അതിനെ എതിർക്കേണ്ടിവന്നു. വിശ്വാസികളുടെ വികാരം മനസിലാക്കി സർക്കാർ ശബരിമല വിഷയത്തിൽ സ്വയം നിലപാട് മാ​റ്റി. ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ടുതന്നെ ഭക്തർക്ക് ദർശനം നടത്താൻ സാഹചര്യം ഒരുക്കി. ഈ നിലപാടുമാറ്റത്തിൽ വിശ്വാസികൾ സന്തോഷിച്ചു.

g sukumaran nair nss

സർക്കാർ മുൻകൈയെടുത്ത് പമ്പയിൽ ആഗോളതലത്തിലെ അയ്യപ്പവിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനം വിളിച്ചുകൂട്ടി. എൻഎസ്എസിനും അതിൽ പങ്കെടുക്കേണ്ട ധാർമിക ഉത്തരവാദിത്വം ഉണ്ടായി. അപ്പോഴാണ് പ്രക്ഷോഭത്തിൽനിന്ന് വിട്ടുനിന്ന പാർട്ടികൾ എൻഎസ്എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുകൊണ്ട് മുതലെടുപ്പിനായി രംഗത്തെത്തിയത്. എൻഎസ്എസിന് രാഷ്ട്രീയമില്ല. അതിലെ അംഗങ്ങൾക്ക് ഏതുരാഷ്ട്രീയവും സ്വീകരിക്കാം. സംഘടനയ്ക്ക് സമദൂരമാണുളളതെന്നും അദ്ദേഹം പറഞ്ഞു.

Advertisment