New Update
/sathyam/media/media_files/2026/01/18/sukumaran-nair-2026-01-18-16-52-06.jpg)
കോട്ടയം: എൻ എസ് എസ് – എസ് എൻ ഡി പി ഐക്യത്തിൽ അനാവശ്യമായ രാഷ്ട്രീയ പരിഗണന നൽകിയത് ശരിയല്ലെന്ന് എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍.
Advertisment
വെള്ളാപ്പള്ളി നടേശനെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്തത് ഏത് രാഷ്ട്രീയ നേതാവ് ആണെങ്കിലും അവർക്കത് ഭൂഷണമല്ല എന്നാണ് പറഞ്ഞതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പ്രസ്താവനയെ എൻ എസ് എസ് – എസ് എൻ ഡി പി - വി ഡി സതീശൻ എന്ന രീതിയിലേക്ക് ചിത്രീകരിച്ചു. വിഷയം എൻഎസ്എസ് – എസ്എൻഡിപി ഐക്യം എന്നുള്ളതാണ്. ഇതിൻ്റെ പേരിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ അനാവശ്യമായ രാഷ്ട്രീയ പരിഗണന ആർക്കെങ്കിലും നൽകിയത് ശരിയായില്ല.
എൻ എസ് എസ് – എസ് എൻ ഡി പി ഐക്യം യാഥാർഥ്യമാകാൻ ഇരു സംഘടനകൾ മാത്രം വിചാരിച്ചാൽ മതിയെന്നും അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലെന്നും സുകുമാരൻ നായർ പ്രസ്താവനയിലൂടെ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us