കോട്ടയം: നഴ്സുമാര്‍ ഡ്രസ് മാറുന്ന മുറിയില്‍ ഒളി ക്യാമറ വെച്ച സംഭവത്തില്‍ നഴ്‌സിങ് ട്രെയിനിയായ യുവാവ് പൊലീസിന്റെ പിടിയിലായി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.
സംഭവത്തില്‍ മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫ് പിടിയിലായി. നഴ്‌സിങ് ട്രെയിനിയാണ് പിടിയിലായ ആന്‍സണ്‍. ഗാന്ധിനഗര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇക്കാര്യം മറ്റുള്ളവരെ വിവരമറിയിച്ചതോടെയാണ് പ്രതി കുടുങ്ങിയത്.
ബി.എസ്.സി നഴ്സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്.