Advertisment

കു​ട്ടി​ക​ളി​ൽ അ​മി​ത​വ​ണ്ണ​ത്തി​ന് കാരണമാകുന്ന ഘ​ട​ക​ങ്ങ​ള്‍ അറി‍ഞ്ഞിരിക്കാം

ര​സ​ക​ര​മാ​യ ഔ​ട്ട് ഡോ​ര്‍ ആ​ക്ടി​വി​റ്റി​ക​ള്‍ പ്ലാ​ന്‍ചെ​യ്യു​ക. കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലോ ശാ​രീ​രി​ക ക്ഷ​മ​ത വ​ള​ര്‍ത്തു​ന്ന മ​റ്റ് കൂ​ട്ടാ​യ പ്ര​വൃ​ത്തിക​ളി​ലോ പ​ങ്കാ​ളി​യാ​കാ​ന്‍ അ​വ​ധി​ക്കാ​ലം വി​നി​യോ​ഗി​ക്കാം.

New Update
tyyuytytr

ശാ​രീ​രി​കാ​ധ്വാ​നം ഒ​ട്ടും ആ​വ​ശ്യ​മി​ല്ലാ​ത്ത പ്ര​വൃ​ത്തി​ക​ളി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് താ​ൽ​പ​ര്യം. ഓ​ടി​യും ചാ​ടി​യും ശ​രീ​രം അ​ന​ങ്ങി​യു​മുള്ള ക​ളി​ക​ളും പ്ര​വൃ​ത്തി​ക​ളും തീ​രെ ഇ​ല്ലാ​താ​വു​ന്ന​ത് പൊ​ണ്ണ​ത്ത​ടി​യി​ലേ​ക്കും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്കും ന​യി​ക്കും. മി​ക്ക ര​ക്ഷി​താ​ക്ക​ള്‍ക്കും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ന്റെ​യും ശാ​രീ​രി​കാ​ധ്വാ​ന​ത്തി​ന്റെ​യും അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ച് പ​രി​മി​ത​മാ​യ അ​റി​വുമാ​ത്ര​മേ​യു​ള്ളൂ.

Advertisment

പൊ​ണ്ണ​ത്ത​ടി കു​ട്ടി​ക​ളി​ലു​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ. കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ര്‍ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ര​സ​ക​ര​മാ​യ ഔ​ട്ട് ഡോ​ര്‍ ആ​ക്ടി​വി​റ്റി​ക​ള്‍ പ്ലാ​ന്‍ചെ​യ്യു​ക. അ​തോ​ടൊ​പ്പം പ്ര​കൃ​തി​യെ കൂ​ടു​ത​ല്‍ മ​ന​സ്സി​ലാ​ക്കാ​നും കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലോ ശാ​രീ​രി​ക ക്ഷ​മ​ത വ​ള​ര്‍ത്തു​ന്ന മ​റ്റ് കൂ​ട്ടാ​യ പ്ര​വൃ​ത്തിക​ളി​ലോ പ​ങ്കാ​ളി​യാ​കാ​ന്‍ അ​വ​ധി​ക്കാ​ലം വി​നി​യോ​ഗി​ക്കാം.

പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, മൊ​ത്ത​ധാ​ന്യ​ങ്ങ​ള്‍, പാ​ലു​ൽ​പ​ന്ന​ങ്ങ​ള്‍, ലീ​ന്‍ പ്രോ​ട്ടീ​ന്‍ തു​ട​ങ്ങി​യ​വ ഉ​ള്‍പ്പെ​ട്ട ഭ​ക്ഷ​ണം കു​ട്ടി​ക​ള്‍ക്ക് ന​ൽ​കാ​ന്‍ ശ്ര​ദ്ധി​ക്കു​ക. അ​മി​ത​മാ​യി പ​ഞ്ച​സാ​ര അ​ട​ങ്ങി​യ സ്‌​നാ​ക്കു​ക​ള്‍, ഫ്രൈ​ഡ് ഫു​ഡ്‌​സ്, കാ​ര്‍ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്ക്‌​സ് തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​ഭോ​ഗം പ​ര​മാ​വ​ധി കു​റ​ക്ക​ണം. ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​മ്പോ​ള്‍ കു​ട്ടി​ക​ളെ​യും അ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ള്‍ എ​ല്ലാ​വ​ര്‍ക്കു​മാ​യി തിര​ഞ്ഞെ​ടു​ക്കു​ക​യു​മാ​കാം.

ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്റെ അ​ള​വി​നെ​ക്കു​റി​ച്ച് എ​പ്പോ​ഴും ബോ​ധ്യ​മു​ണ്ടാ​ക​ണം. പ്ര​ത്യേ​കി​ച്ച് വി​രു​ന്നു​ക​ളി​ലും മ​റ്റ് ആ​ഘോ​ഷ​വേ​ള​ക​ളി​ലും ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ ഉ​യ​ര്‍ന്ന കാ​ല​റി​യു​ള്ള ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളും ഡെ​സേ​ര്‍ട്ടു​ക​ളും ഒ​ഴി​വാ​ക്കാം. ശ​രീ​ര​ത്തി​ന്റെ വി​ശ​പ്പും, വി​ശ​പ്പ​ട​ങ്ങ​ലും കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ന്‍ കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കാ​ന്‍ കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാം. പ്ര​ത്യേ​കി​ച്ച് ശാ​രീ​രി​കാ​ധ്വാ​ന​ത്തി​ലോ ഔ​ട്ട്‌​ഡോ​ര്‍ ആ​ക്ടി​വി​റ്റി​ക​ളി​ലോ ഏ​ര്‍പ്പെ​ടു​ന്ന സ​മ​യ​ങ്ങ​ളി​ല്‍.

obesity in children know the factors
Advertisment