New Update
/sathyam/media/media_files/2025/09/14/untitled-2025-09-14-12-08-46.jpg)
വാകത്താനം: ഞാലിയാകുഴിയിൽ വയോധികനെ കോഴിക്കടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞാലിയാകുഴി സ്വദേശി സജി ( സ്വാമി അപ്പച്ചൻ – 70) ആണ് മരിച്ചത്.
Advertisment
ഞാലിയാകുഴി പ്രോഗ്രസീവ് ലൈബ്രറിക്ക് എതിർവശത്തുള്ള കോഴിക്കടയ്ക്കുള്ളിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ കട തുറക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് അടക്കം പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇയാൾ പതിവായി അവിടെ വന്നിരിക്കാറുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.