New Update
/sathyam/media/media_files/2026/01/27/untitled-2026-01-27-12-53-29.jpg)
കൊച്ചി: മുൻ കുവൈത്ത് പ്രവാസിയും കുവൈത്തിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന യു.എ അബ്ദുൽ കലാം (55) നിര്യാതനായി.
Advertisment
പട്ടാളം മെക്കൻസി ഗാർഡൻ ഉണ്ണിയമ്പാട്ട് വീട്ടിൽ പരേതരായ യു.എ അബ്ദുല്ലയുടെയും ബീവിയുടെയും മകനാണ്.
ദീർഘകാലം കുവൈറ്റിലായിരുന്ന അബ്ദുൽ കലാം, കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ, കേരള അസോസിയേഷൻ കുവൈറ്റ് എന്നീ സംഘടനകളുടെ ഭാരവാഹിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മട്ടാഞ്ചേരി പടിഞ്ഞാറെക്കോട് മുഹിയുദ്ധീൻ പള്ളി കബർസ്ഥാനിൽ ഖബറടക്കം നടത്തി.
ഭാര്യ: തമന്ന. മക്കൾ: മുഹ്സാദ്, ബിസ്ഹർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us