New Update
/sathyam/media/media_files/2025/12/20/prasad-narayanan-2025-12-20-17-55-28.jpg)
കോട്ടയം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ മീനടത്ത് നിയുക്ത പഞ്ചായത്തംഗം മരണപ്പെട്ടു. മീനടം ഒന്നാം വാർഡിൽ നിന്നു വിജയിച്ച പ്രസാദ് നാരായണനാണു മരണപ്പെട്ടത്.
Advertisment
കോൺഗ്രസ് പ്രവർത്തകനാണ് പ്രസാദ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മീനടത്ത് ഒന്നാം വാർഡിൽ 137 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് പ്രസാദ് വിജയിച്ചത്. കഴിഞ്ഞ മുപ്പതു വർഷമായി ജനപ്രതിനിധിയായിരുന്നു.
നാളത്തെ സത്യപ്രതിജ്ഞയ്ക്കു തയാറെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രസാസിന്റെ അപ്രതീക്ഷിത വേർപാട് ഉറ്റവരെയും കോൺഗ്രസ് പ്രവർത്തകരെയും ദുഖത്തിലാഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us