/sathyam/media/media_files/2025/12/02/vd-satheesan-2025-12-02-22-39-35.webp)
തിരുവനന്തപുരം : 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പുതിയ ക്യാമ്പയിനുമായി കോൺഗ്രസ്.
തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ ലൈംഗിക പീഡന കേസിൽ കോൺഗ്രസ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ശബരിമല സ്വർണ്ണക്കടത്ത് ഉപയോഗിച്ചാണ് സിപിഎമ്മിനെതിരെ കോൺഗ്രസ് പ്രതിരോധം.
പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ കവർ പേജ് മാറ്റി ഈ പ്രചാരണത്തിന് തുടക്കമിട്ടു.
രാഹുൽ മാങ്കൂട്ടം എം.എൽ.എ.യുടെ കേസ് വലിയ ചർച്ചാവിഷയമായി നിലനിൽക്കെ, ശബരിമലയിലെ സ്വർണ്ണക്കടത്ത് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി പാർട്ടിക്ക് താത്കാലിക ആശ്വാസം കണ്ടെത്താൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഈ നീക്കത്തിലൂടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി മറയ്ക്കാനും ശബരിമല വിഷയത്തിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനും സാധിക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us