അഴിമതിക്കാരായ ഉദ്യോഗസ്ഥരും അധികാരികളും ഒറ്റക്കെട്ട്, അഴിമതി ആരോപണം നേരിടുന്നവരെ സംരക്ഷിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ തന്നെ കരുനീക്കം നടത്തുകയാണെന്നും വിവരാവകാശ നിയമ പ്രകാരം എന്തെങ്കിലും വിവരം അന്വേഷിച്ചാൽ അത് എങ്ങനെ കൊടുക്കാതിരിക്കാം എന്നാണ് ചില ഉദ്യോഗസ്ഥർ നോക്കുന്നതെന്നും ആക്ഷേപം- വൈറലായി കുറിപ്പ്

New Update
RTI NNNNBJH


കൊല്ലം :സർക്കാർ കർശനമായ നടപടി സ്വീകരിക്കുന്നു എന്ന് പറയുമ്പോഴും അഴിമതിക്ക് കുറവൊന്നുമില്ല മിക്ക സർക്കാർ സ്ഥാപനങ്ങളിലും. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ  പരാതി നൽകിയാലും അവരെ വെളുപ്പിക്കാൻ പാടു പെടുന്ന  ചില ഉദ്യോഗസ്ഥ മേധാവികളുമുണ്ട്. മാത്രമല്ല, വിവരാവകാശ രേഖ പ്രകാരം അപേക്ഷ നൽകിയാൽ അതിലുമുണ്ട് തിരിമറികൾ എന്നും എങ്ങനെ വിവരം നൽകാതിരിക്കാം എന്ന ഗവേഷണം നടത്തുന്ന ഉദ്യോഗസ്ഥരുണ്ടെന്നും വിവരിക്കുന്ന അനുഭവസ്‌ഥർ ഏറെയുണ്ട്. അത്തരമൊരു അനുഭവം പങ്കു വെച്ചു കൊണ്ടുള്ള കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
കുറിപ്പ് ഇങ്ങനെ-

Advertisment

"ഒന്നുകിൽ സർക്കാർ അഴിമതിക്കാരെ അരിയിട്ടു വാഴിക്കുക അ ല്ലെങ്കിൽ അഴിമതി ലീഗലൈസ് ചെയ്യുക ?

അഴിമതിക്കെതിരേ പോരാടുന്ന വിവരാവകാശ - മനുഷ്യാവകാശ പ്രവർത്തകരുടെയും ശ്രദ്ധയിലേക്ക് കൂടിയാണ് ഈ കുറിപ്പ്..

കൊല്ലം ജില്ലയിലെ പട്ടാഴി ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറി നടത്തിയ നിയമവിരുദ്ധ പ്രവർത്തന ങ്ങളുമായി ബന്ധപ്പെട്ട് ഞാൻ ആർ ടി ഐ നിയമപ്രകാരം നൽകിയ പരാതിയുടെ അവസ്ഥയാണ് വിവരിക്കുന്നത്.

അഴിമതിക്കാരനായിരുന്ന അയാൾ അവിടെനിന്നും ട്രാൻസ്ഫർ വാങ്ങി പോയശേഷം അയാൾക്കെതിരായ പരാതികളിൽ അയാളെ വെളുപ്പിച്ചെടുക്കുന്ന യത്നത്തിൽ നിലവിലെ സെക്രട്ടറി വിജ യിച്ചിരിക്കുന്നു എന്നുവേണം കരുതേണ്ടത്. ഇവരെല്ലാം അഴിമതി യുടെയും അധികാര ദുർവിനിയോഗത്തിന്റേയും കാര്യത്തിൽ ഒരേ തൂവൽ പക്ഷികളാണ്.

കാരണം വിവരിക്കാം......

പൊരുതിയിട്ടൊരു കാര്യവുമില്ല, രാഷ്ട്രീയ - ഭരണ -  ഉദ്യോഗസ്ഥ തല കൂട്ടുകെട്ട് അത്ര ശക്തമാണ്. അതു കൊണ്ടുതന്നെ അഴിമതി യുടെ കാര്യത്തിൽ മറ്റു പലതും പോലെ കേരളം നമ്പർ വൺ തന്നെ യാണ് എന്ന് കരുതിയാൽ തെറ്റുണ്ടോ?

സർക്കാർ - ഉദ്യോഗസ്ഥതല അഴിമതി തടയുക എന്ന ലക്ഷ്യത്തോ ടെ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്ര കാരം 2005 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കി നിയമമാക്കിയതാണ് വിവരാവകാശ നിയമം.

വിവരാവകാശനിയമപ്രകാരം നമ്മളൊരു പരാതി നൽകിയാൽ അതിനുള്ള മറുപടി എങ്ങനെ നൽകാ തിരിക്കാം എന്ന ഗവേഷണത്തിലാണ് പല അധികാരികളും.നൽകിയാൽ തന്നെ അപൂർണ്ണ വുമായിരിക്കും.

അപ്പീൽ നൽകിയാൽ അപ്പീൽ അധികാരിയും തൻ്റെ കീഴുദ്യോ ഗസ്ഥനെ രക്ഷിക്കാനാണ് പരമാവധി ശ്രമിക്കുക..

ഒടുവിൽ കമ്മീഷനിൽ പരാതി ചെല്ലുമ്പോഴാണ് അതിലും രസക രമായ കാര്യങ്ങൾ അരങ്ങേറുന്നത്..

കമ്മീഷൻ നടത്തുന്ന ഹിയറിംഗിൽ പങ്കെടുക്കാനുള്ള അറിയിപ്പ് പരാതിക്കാരന് കിട്ടാറില്ല. അത് അയക്കാതെ അയച്ചു എന്ന റിക്കാർ ഡ് ഉണ്ടാക്കുന്നു എന്നാണറിയുന്നത്. ഫോണിൽ പരാതിക്കാരനെ അറിയിക്കണമെ ന്നതും  നടക്കാറില്ല.

എന്നാൽ എതിർകക്ഷിയായ സർക്കാർ ഉദ്യോഗസ്ഥൻ കൃത്യമായി വിവരങ്ങൾ അറിയുകയും ഹിയറിങ്ങിൽ നേരിട്ട് ഹാജരായി ചെയ്ത തെറ്റിന് മാപ്പെഴുതി നൽകും ചെയ്യുന്നതോടെ അയാളെ കുറ്റവിമു ക്തനാക്കി ഉത്ത രവിറങ്ങും. കൂടാതെ കുറ്റാരോപിതൻ നൽകുന്ന കളവായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരാതിക്കാരന് മുന്ന റിയിപ്പോ താക്കീതോ ലഭിച്ചാലും അത്ഭുതവുമില്ല. ഏകപക്ഷീയ മായ ഈ തീരുമാനത്തിനെതിരേ നമ്മൾ ബഹു. ഹൈക്കോടതിയെ സമീപിക്കാനേ തരമുള്ളു. അതിനു പണച്ചെലവ് കൂടുതലുമാണ്.

ഉത്തരവ് പരാതിക്കാരന് ലഭിക്കുമ്പോഴാകും അയാൾ വിവരമറി യുന്നതും ഞെട്ടുന്നതും. ഞെട്ടിയിട്ടോ പൊട്ടിത്തെറിച്ചിട്ടോ ഒരു കാര്യവുമില്ല.ഒന്നും ചെയ്യാൻ കഴിയില്ല.അഴിമതിക്കാർ രക്ഷ പ്പെടുന്നതും അവരെ മറ്റുള്ളവർ രക്ഷിക്കുന്നതും ഇങ്ങനെയാണ്.  

അഴിമതിക്കെതിരേ പോരാടുന്നവർക്ക് വലിയ പിന്തുണ സമൂഹ ത്തിൽ നിന്നുപോലും ലഭിക്കാറില്ല എന്നതാണ് യാഥാർഥ്യം. നമു ക്കെന്തുവേണം എന്ന നിർവികാരഭാവമാണ് സമൂഹത്തിൽ പലർക്കും.

എൻറെ അനുഭവങ്ങളിൽ നിന്നുള്ള കാര്യങ്ങളാണ് ഇവിടെ വിവരി ച്ചിരിക്കുന്നത്. ഇതുവരെ ഞാൻ നൽകിയ 4  പരാതികളിൽ എനി ക്ക് ഹിയറിംഗിനുള്ള നോട്ടീസ് ലഭിച്ചിട്ടില്ല. എന്നാൽ പരാതിക്കാ രന് കൃത്യമായിനോട്ടീസ്  ലഭിക്കുകയും ചെയ്തു.ഇതാണ് മറിമായം.

ആഴിമതിക്കെതിരെ പോരാടുന്നവർ ജാഗ്രത പാലിക്കണം. 74 വിവരാവകാശ പ്രവർത്തകരാണ് ഇതുവരെ ഉത്തരേന്ത്യയിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ഇവിടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരും അധികാരികളും ഒറ്റക്കെട്ടാണ്. ഒരൊറ്റ രാഷ്ട്രീയക്കാരനും നിങ്ങളെ സംരക്ഷിക്കില്ല.സഹായിക്കുകയുമില്ല. തദ്ദേശ സ്ഥാപന ങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളുടെ അവസ്ഥയും മറ്റൊന്നല്ല.. എൻ്റെ അനുഭവം അതാണ്. അഴിമതിക്കാർ  വിജയിക്കുകയാണ്..

പൊതുജനത്തിന് എങ്ങനെ നീതി ലഭിക്കും ??"

Advertisment