/sathyam/media/media_files/2025/03/17/dFF9b9YE301hzU3sRzl4.jpg)
പാലക്കാട്: ഒലവക്കോട് റെയിൽവെ ട്രാക്കിനു സമീപം പെൺകുട്ടിയുടെ മൃതദേഹം ബാഗിലാക്കി കാണപ്പെട്ട കേസിൽ വിധി പറഞ്ഞ് കോടതി.
ഭിക്ഷാടന സംഘാഗങ്ങളായ കദീജ ബീബി, കവിത എന്നിവർക്ക് 18 വർഷം കഠിന തടവും 3,00,000 രൂപ പിഴയും പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. തമിഴ്നാട് സ്വദേശികളാണ് പ്രതികൾ.
2019 ജനുവരി 15 നാണ് കേസ്സിനാസ്പദമായ സംഭവം. പാലക്കാട് ഒലവക്കോട് താണാവ് റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ 4 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ മൃതശരീരം ബാഗിലാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയെ ഭിക്ഷാടനത്തിനായി തട്ടി കൊണ്ടുവന്ന് കൊലപാതകം നടത്തിയ ശേഷം മൃതശരീരം ഉപേക്ഷിച്ച് തെളിവ് നശിപ്പിക്കുകയായിരുന്നു.
ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന സി അലവി, എഎസ്ഐമാരായ ജോതികുമാർ, നൗഷാദ്, സന്തോഷ്, സിപിഒമാരായ സജീന്ദ്രൻ, ഷിബു, രാജിദ് എന്നിവരും, പാലക്കാട് ആർപിഎഫ് ഉദ്യോഗസ്ഥരായ എസ്ഐ ബാലസുബ്രമഹ്ണ്യൻ, സിപിഒ സൂരജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ ഗവൺമെൻ്റ് പ്ലീഡർ പി മുരളീധരൻ ഹാജരായി. എഎസ്ഐ സറീന, സിപിഒ സജീന്ദ്രൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us