പാറശാല എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികന്‍ മരിച്ച കേസ്; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

തന്റെ വാഹനമാണ് ഇടിച്ചതെന്നും ഇടിയേറ്റ് വീണയാള്‍ എഴുന്നേല്‍ക്കുന്നത് കണ്ടുവെന്നും അതുകൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നുമാണ് അനില്‍കുമാര്‍ മൊഴി നല്‍കിയത്

New Update
old-age-man

തിരുവനന്തപുരം:  പാറശാല എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികന്‍ മരിച്ച കേസില്‍ സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്ത് റൂറല്‍ എസ്പി. എസ്എച്ച്ഒ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് ഉത്തരവ്. റൂറല്‍ എസ്പി ദക്ഷിണ മേഖലാ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി.

Advertisment


ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് പുലര്‍ച്ചെ 4നും 5നുമിടയിലാണ് കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരനായ മധ്യവയസ്‌കന്‍ രാജന്‍ മരിച്ചത്. അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ച വാഹനം രാജനെ ഇടിപ്പിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി എന്നായിരുന്നു കിളിമാനൂര്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. പിന്നീട് സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് വാഹനം പാറശാല എസ്എച്ച്ഒ അനില്‍കുമാറിന്റേതെന്ന് തിരിച്ചറിഞ്ഞത്.

തന്റെ വാഹനമാണ് ഇടിച്ചതെന്നും ഇടിയേറ്റ് വീണയാള്‍ എഴുന്നേല്‍ക്കുന്നത് കണ്ടുവെന്നും അതുകൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നുമാണ് അനില്‍കുമാര്‍ മൊഴി നല്‍കിയത്. വാഹനം ഓടിച്ചത് എസ്എച്ച്ഒ തന്നെയെന്ന് സ്ഥിരീകരിക്കുന്ന തിരുവല്ലം ടോള്‍ പ്ലാസയിലെ ദൃശ്യങ്ങളും ലഭിച്ചു. 

death accident
Advertisment