New Update
/sathyam/media/media_files/mMoSLI1KqIJ26AkifVYH.jpg)
തിരുവനന്തപുരം: ഓണത്തിന് മുമ്പ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഒരു മാസത്തെ കുടിശ്ശിക സഹിതം രണ്ട് മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. പെൻഷൻ ഉപഭോക്താക്കൾക്ക് ഇതോടെ 3200 രൂപ കൈയിൽ വരും
Advertisment
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ധനവകുപ്പ് ഉടൻ പുറത്തിറക്കും. 4500 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയതോടെയാണ് പെൻഷൻ വിതരണം സാധ്യമാകുന്നത്.
ഡിസംബർ വരെ കടമെടുക്കാവുന്ന തുകയാണ് മുൻകൂറായി എടുക്കാൻ അനുമതി നൽകിയത്.