കോട്ടയം: ഓണം ബംബര്‍ നറുക്കെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നിക്കേ ഭാഗ്യം പരീക്ഷിക്കാന്‍ ടിക്കെറ്റടുക്കാന്‍ വന്‍ തിരക്ക്.
ഇതുവരെ 54,88,818 ടിക്കറ്റുകള്‍ വിറ്റുപോയതെങ്കില്‍ അവശേഷിക്കുന്ന ദിവസങ്ങളില്‍ 30 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോകുമെന്നാണ് ഭാഗ്യക്കുറി വകുപ്പു പ്രതീക്ഷിക്കുന്നത്.
ഈ മാസം ഒന്‍പതിനാണ് ടിക്കെറ്റ് നറുക്കെടുപ്പ്. അതേ സമയം ഭാഗ്യം പരീക്ഷിക്കാന്‍ മലയാളികളോട് ഇതര സംസ്ഥാനക്കാരും മത്സരിക്കുന്ന കാഴ്ചയാണ് ലക്കി സെന്ററുകളില്‍ കാണാന്‍ കഴിയുന്നത്.
സംസ്ഥാനത്ത് ജോലിചെയ്യുന്ന ഇതര സംസ്ഥാനക്കാര്‍ മുതല്‍ ലോറിയില്‍ ലോഡുമായി തമിഴ്‌നാട്ടിൽ നിന്നും കര്‍ണാകടത്തില്‍ നിന്നു എത്തുന്നവരുമൊക്കെ ടിക്കറ്റും വാങ്ങിയാണ് മടങ്ങുന്നത്. തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തി ടിക്കറ്റു വാങ്ങി മടങ്ങുന്നവരുമുണ്ട്.
മുന്‍ വര്‍ഷത്തെ ബംബര്‍ ജേതാക്കള്‍ തമിഴ്‌നാട് സ്വദേശികളായതിനാലാണ് ഇക്കുറി തമിഴ്‌നാട്ടില്‍ നിന്നുളള ഭാഗ്യാന്വേഷികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്.
കൂടാതെ, പാലക്കാട് ജില്ലയില്‍ വില്‍ക്കുന്ന ബംബര്‍ ടിക്കറ്റുകളടക്കം വിവിധ ടിക്കറ്റുകള്‍ തുടര്‍ച്ചയായി ഒന്നാം സമ്മാനം നേടുന്നതും മലയാളികള്‍ക്കു പുറമേ തമിഴ്‌നാട് സ്വദേശികളെയും കേരള ലോട്ടറി ടിക്കറ്റുകള്‍ ആകര്‍ഷിക്കുന്നു
സ്വന്തം ജില്ലകളിലെതിനേക്കാള്‍ മറ്റു ജില്ലകളിലെ ടിക്കറ്റിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രിയം. ഇതു തിരിച്ചറിഞ്ഞ് ഏജന്റുമാര്‍ ടിക്കറ്റുകള്‍ പരസ്പരം കൈമാറ്റം ചെയ്ത് വില്പന കൂട്ടുന്നു.
ഡിമാന്‍ഡ് ഏറെയും പാലക്കാട് , തൃപ്പൂണിത്തുറ, തൃശൂര്‍, കൂത്താട്ടുകുളം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് എത്തിക്കുന്ന ടിക്കറ്റിനാണെന്ന് ഏജന്റുമാര്‍ പറയുന്നു.
ഇതോടൊപ്പം ഇഷ്ട നമ്പര്‍ തെരഞ്ഞെടുക്കാന്‍ ജില്ല വിട്ടു മറ്റു ജില്ലകള്‍ തേടുന്നവരും ഏറെയാണ്. ഇതോടൊപ്പം മുന്‍കൂറായി ഏജന്റുമാരോട് നമ്പര്‍ പറഞ്ഞുവെക്കുകയും ഈ നമ്പര്‍ ലഭിച്ചാല്‍ തനിക്കു തന്നെ നല്‍കണമെന്ന ഉറപ്പും ഇക്കൂട്ടര്‍ വാങ്ങുന്നു.
ഇതോടൊപ്പം പങ്കിട്ടു ടിക്കറ്റ് വാങ്ങുന്നവരും ഏറെയാണ്. ഒറ്റയടിക്കു 500 മുടക്കുന്നത് നഷ്ടമാണെന്നു കരുതി സുഹൃത്തുക്കളുമായി ചേര്‍ന്നു ടിക്കറ്റ് എടുക്കുകയണ് ചെയ്യാണ്. രണ്ടു പേര്‍ ചേര്‍ന്ന് എടുക്കുന്നതു മുതല്‍ അഞ്ചു പേര്‍ ചേര്‍ന്ന് ഒരു ടിക്കറ്റ് എടുക്കുന്നുണ്ട്.