ഓണം ബംബർ ഭാ​ഗ്യശാലി ആര്?  ഒന്നാം സമ്മാനം ഈ നമ്പറിന്

തിരുവോണം ബംബർ നറുക്കെടുത്തു. ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന്

New Update
onam

തിരുവനന്തപുരം:  തിരുവോണം ബംബർ നറുക്കെടുത്തു. ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന്. ഇതേ നമ്പറിലെ മറ്റു സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം ലഭിക്കും.

Advertisment

തിരുവനന്തപുരം ജില്ലയിലെ ഏജന്റാണ് ടിക്കറ്റ് വിറ്റത്. പാലക്കാട്ടു നിന്നാണ് ടിക്കറ്റെടുത്തത്. ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം  തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്; 14.07 ലക്ഷം ടിക്കറ്റുകൾ. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്ന തിരുവനന്തപുരത്തെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി, വിൽപനയിൽ തൃശൂർ രണ്ടാമതെത്തി. വിറ്റത് 9.37 ലക്ഷം ടിക്കറ്റുകൾ. തിരുവനന്തപുരത്ത് 8.75 ടിക്കറ്റുകളും വിറ്റു. 

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പരമ്പരകൾക്കും നൽകും. 

അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും. ടിക്കറ്റ് വില 500 രൂപ. ഒന്നാം സമ്മാനമായി 12 കോടി രൂപ ലഭിക്കുന്ന പൂജാ ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ വില 300 രൂപയാണ്. 5 പരമ്പരകളാണുള്ളത്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേർക്കും നൽകും.

നാലാം സമ്മാനമായി 3 ലക്ഷം വീതം 5 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 5 പരമ്പരകൾക്കും നൽകും. നവംബർ 22ന് ഉച്ചയ്ക്ക് 2നാണ് നറുക്കെടുപ്പ്

Advertisment