ഒടുവിൽ ആ ഭാ​ഗ്യവാനെ കണ്ടെത്തി; ഓണം ബമ്പർ ഒന്നാം സമ്മാനം ആലപ്പുഴ തുറവൂർ സ്വദേശിക്ക്, ടിക്കറ്റെടുത്തത് നെട്ടൂരിൽ നിന്നും

New Update
sarath

ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം ആലപ്പുഴ തുറവൂർ സ്വേദേശി ശരത്തിന്. ടിക്കറ്റ് ബാങ്കിൽ ഹാജരാക്കി. കൊച്ചിയിലെ നെട്ടൂരിൽ നിന്നാണ് ഇയാൾ ടിക്കറ്റ് എടുത്തത്. 

Advertisment

നെട്ടൂരിൽ പെയിന്റ് കടയിലെ ജീവനക്കാരനാണ് ഇയാൾ. നറുക്കെടുപ്പിന് ശേഷം ഇക്കഴിഞ്ഞ ദിവസം മുഴുവൻ കേരളം ഭാഗ്യശാലിയെ അന്വേഷിക്കുകയായിരുന്നു.

TH 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. വൈറ്റിലയിലെ ലോട്ടറി മൊത്തവിതരണക്കാരായ ഭഗവതി ഏജൻസീസിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. 

തിരുവനന്തപുരം ഗോര്‍ക്കി ഭവനിൽ ശനിയാഴ്‌ച ഒരു മണിക്കായിരുന്നു നറുക്കെടുപ്പ്‌ നടന്നത്. തിരുവോണം ബമ്പറിന്റൈ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.

Advertisment