/sathyam/media/media_files/2025/08/26/esteemed-2025-08-26-21-51-00.jpg)
കോഴിക്കോട്: ഗവണ്‍മെന്‍റ് സൈബര്‍ പാര്‍ക്കിലെ ഓണാഘോഷങ്ങള്‍ക്ക് ഫ്ളാഷ് മോബിന്‍റെയും ബലൂണ്‍ പറത്തലിന്‍റെയും അകമ്പടിയോടെ ആവേശോജ്ജ്വലമായ തുടക്കമായി. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ രണ്ടിലെ മെഗാ ഷോയുടെ സമാപനമാകും.
സൈബര്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്കായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത് മാവേലിയുടെ വരവ് വിവിധ തരം കളികള്‍ തുടങ്ങിയവ ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നു.
ആഘോഷങ്ങളുടെ തുടക്കം കുറിച്ച് സഹ്യ കെട്ടിടത്തിനു മുന്നില്‍ നടത്തിയ ഫ്ളാഷ് മോബില്‍ വിവിധ കമ്പനികളില്‍ നിന്നുള്ള നിരവധി ജീവനക്കാര്‍ പങ്കെടുത്തു. വന്‍ ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. 82 കമ്പനികളില്‍ നിന്നുള്ള ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു.
സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, കാഫിറ്റ് പ്രസിഡന്‍റ് അബ്ദുള്‍ ഗഫൂര്‍, പരിപാടിയുടെ സംഘാടക സമിതിയംഗങ്ങളായ ഇര്‍ഫാന്‍, മനു, വിവിധ കമ്പനി മേധാവികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഓണാഘോഷത്തിന്‍റെ ലോഗോ പ്രകാശനവും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു.