കാലടി : ഉദ്യോഗാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസൃതമായ തൊഴിൽ തിരഞ്ഞെടുക്കുന്നതിനും, തൊഴിൽപരമായ പുരോഗതി കൈവരിക്കുന്നതിനും ആവശ്യമായ വിധത്തിൽ വിവിധ തൊഴിലവസരങ്ങളെക്കുറിച്ചും, ഉപരിപഠനം, മത്സരപരീക്ഷ സൗകര്യങ്ങൾ, സ്കോളർഷിപ്പ് എന്നിവയെക്കുറിച്ചും ഉദ്യോഗാർത്ഥികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ആവശ്യമായ വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതിന് ജൂൺ മൂന്നു മുതൽ ഓൺലൈൻ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ കരിയർ ഗൈഡൻസ് പരിപാടി ജൂൺ, ജൂലൈ മാസങ്ങളിൽ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും പിന്നീടുളള മാസങ്ങളിൽ എല്ലാ ബുധനാഴ്ചകളിലുമാണ് സംഘടിപ്പിക്കുക. വിളിക്കേണ്ട നമ്പർഃ 0484-2464498. സമയം രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ.