വാട്സ്ആപ്പ്–ടെലിഗ്രാം വഴി ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 10 ലക്ഷം രൂപ. ആലപ്പുഴ സ്വദേശി അറസ്റ്റിൽ

New Update
kerala police vehicle1

തൃശൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയില്‍ വീട്ടില്‍ നസീബിനെ (29) അറസ്റ്റ് ചെയ്തു.

Advertisment

ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടില്‍ വീട്ടില്‍ രാഗേഷ് (37) എന്നയാളാണ് തട്ടിപ്പിനിരയായത്. വാട്സ്ആപ്പില്‍ ലഭിച്ച സന്ദേശം വിശ്വസിച്ച് പ്രതികള്‍ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത രാഗേഷ് ഒരു ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമായി.

ഈ ഗ്രൂപ്പിലൂടെ ലഭിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് വെബ്‌സൈറ്റില്‍ ട്രേഡിങ് നടത്തിയ രാഗേഷില്‍ നിന്നും പല തവണകളായി 10,01,780 രൂപയാണ് പ്രതികള്‍ കൈക്കലാക്കിയത്.

തട്ടിപ്പ് പണം കൈമാറ്റം ചെയ്യുന്നതിനായി സ്വന്തം ബാങ്ക് അക്കൗണ്ട് പ്രധാന പ്രതികള്‍ക്ക് നല്‍കി പതിനായിരം രൂപ കമ്മീഷന്‍ കൈപ്പറ്റി തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടതിനാണ് നസീബിനെ ഈ കേസില്‍ പ്രതി ചേര്‍ത്തത്.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ വിളിച്ച് പരാതിപ്പെടണമെന്നും ഇത്തരം തട്ടിപ്പുകളില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസ് അറിയിച്ചു.

Advertisment