/sathyam/media/media_files/2025/11/19/fake-medicines-worth-over-2-lakh-seized-from-the-state-2025-11-19-19-15-15.jpg)
പ​റ​വൂ​ര്‍: സം​സ്ഥാ​ന ഡ്ര​ഗ്​സ് ക​ണ്‍​ട്രോ​ള്‍ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​യ സ്ഥാ​പ​ന​ത്തി​നെ​തി​രെ ആ​ദ്യ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചു. നോ​ര്‍​ത്ത് പ​റ​വൂ​ര്‍ പൂ​ശാ​രി​പ്പ​ടി​യി​ലു​ള്ള ജെ​ജെ മെ​ഡി​ക്ക​ല്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രേ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
റെ​യ്ഡി​ൽ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ മാ​ൻ​ഫോ​ഴ്സ് 50, മാ​ൻ​ഫോ​ഴ്സ് 100, വി​ഗോ​ർ 100 എ​ന്നീ മ​രു​ന്നു​ക​ള്‍ പ​ര്‍​ച്ചേ​സ് ബി​ല്‍ ഇ​ല്ലാ​തെ വാ​ങ്ങു​ക​യും ഓ​ണ്‍​ലൈ​നാ​യി വി​ല്‍​പ്പ​ന ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി.
കേ​ര​ള​ത്തി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​യ സ്ഥാ​പ​ന​ത്തി​നെ​തി​രെ ഡ്ര​ഗ്​സ് ആ​ൻ​ഡ് കോ​സ്​മെ​റ്റി​ക്​സ് ആ​ക്ട് 1940 പ്ര​കാ​രം നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.
ക​ണ്ടെ​ടു​ത്ത മ​രു​ന്നു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​രു​ന്നു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി വാ​ങ്ങു​ന്ന​ത് ത​ട​യാ​നും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്താ​നും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​യോ​ട് ക​ത്തി​ലൂ​ടെ​യും നേ​രി​ട്ടും അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.
ഈ ​മ​രു​ന്നു​ക​ള്‍ ഉ​ത്തേ​ജ​ക മ​രു​ന്നു​ക​ളാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​ണ്. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​മി​ല്ലാ​തെ സ്വ​ന്ത​മാ​യി ഇ​ത്ത​രം മ​രു​ന്ന് വാ​ങ്ങി ഉ​പ​യോ​ഗി​ച്ചാ​ല്‍ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.
പൊ​തു​ജ​ന​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കു​ന്ന രീ​തി​യി​ലു​ള്ള ഷെ​ഡ്യൂ​ള്‍ എ​ച്ചി​ല്‍ പെ​ടു​ന്ന ഇ​ത്ത​രം മ​രു​ന്നു​ക​ള്‍ കു​റി​പ്പ​ടി ഇ​ല്ലാ​തെ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us