ഓണ്‍ലൈന്‍ ഓഹരി നിക്ഷേപ തട്ടിപ്പുകളെക്കുറിച്ച് ജിയോജിത്തിന്റെ ഡോക്യുമെന്ററി ധനമന്ത്രി പ്രകാശനം ചെയ്തു

ഓണ്‍ലൈന്‍ ഓഹരി നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി 'ദി ഷാഡോ സിന്‍ഡിക്കേറ്റ്' എന്ന പേരില്‍ഡോക്യുമെന്ററി പുറത്തിറക്കി ജിയോജിത്.

New Update
k n bala gopal

'ദി ഷാഡോ സിന്‍ഡിക്കേറ്റ്' എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കുന്നു.ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ബാലകൃഷ്ണന്‍, ഡോക്യൂമെന്ററി സംവിധായകന്‍ അഭിലാഷ് വി എന്നിവര്‍ സമീപം.

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഓഹരി നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി 'ദി ഷാഡോ സിന്‍ഡിക്കേറ്റ്' എന്ന പേരില്‍ഡോക്യുമെന്ററി പുറത്തിറക്കി ജിയോജിത്.  ഡോക്യുമെന്ററിയുടെ പ്രകാശനം  ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. 
 
കോടിക്കണക്കിന് രൂപയാണ് രാജ്യത്ത് ഓണ്‍ലൈന്‍ ഓഹരി നിക്ഷേപ തട്ടിപ്പുകളിലൂടെ ആളുകള്‍ക്ക് നഷ്ടമാകുന്നത്. വ്യാജവാഗ്ദാനങ്ങളിലൂടെ പണം ഇരട്ടിയാക്കിത്തരാമെന്ന് പറഞ്ഞാണ് പലരുംതട്ടിപ്പ് നടത്തുന്നത്. ഓഹരിവ്യാപാര ഇടപാടില്‍മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ജിയോജിത് അടക്കമുള്ള മുന്‍നിര കമ്പനികളുടെ വ്യാജആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിച്ചും തട്ടിപ്പ് നടക്കുന്നുണ്ട്.

Advertisment

 ഈ സാഹചര്യത്തിലാണ്ജിയോജിത് നിക്ഷേപകരില്‍തട്ടിപ്പുകളെക്കുറിച്ചുള്ളഅവബോധം സൃഷ്ടിക്കുന്നതിനായി ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ നിക്ഷേപ രംഗത്തെ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ഈ ഡോക്യുമെന്ററി നിക്ഷേപകരെ സഹായിക്കുമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. 

സാമ്പത്തിക വിദഗ്ധര്‍,  സൈബര്‍ സുരക്ഷാവിദഗ്ധര്‍,  പോലീസ് ഉദ്യോഗസ്ഥര്‍എന്നിവരില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ എടുത്തുകാണിക്കുന്ന ഡോക്യുമെന്ററി, അത്തരം നിക്ഷേപം നടത്തുന്നതിന് മുമ്പ് ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുകയും നഷ്ടമായ പണം വീണ്ടെടുക്കാന്‍ ഇരകള്‍ക്ക് പിന്തുടരാവുന്ന നടപടികളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയുംചെയ്യുന്നു. 

ജിയോജിത് സ്‌പോട്ട്‌ലൈറ്റ് എന്ന യൂട്യൂബ് ചാനലില്‍ 'ദി ഷാഡോ സിന്‍ഡിക്കേറ്റ്' കാണാവുന്നതാണ്. 
കെവൈസി ചെയ്യാതെതന്നെ  ഐപിഒകളിലും മറ്റും നിക്ഷേപിച്ചാല്‍ വന്‍ വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് മിക്ക വ്യാജ ആപ്ലിക്കേഷനുകളും ആളുകളെ വലയിലാക്കുന്നത്. 

കെവൈസി ഒരു ഭാരമാണെന്ന് ആളുകള്‍ പൊതുവെ കരുതുന്നതിനാല്‍ ഇത് ഒരു ആകര്‍ഷണമായി തോന്നുന്നു. കെവൈസി നിര്‍ബന്ധമാണെന്നും അത് നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്നും ഇവര്‍ മനസ്സിലാക്കുന്നില്ല. ഈ ഡോക്യുമെന്ററിയിലൂടെ, ഈ വിഷയത്തെക്കുറിച്ച് അവബോധം വളര്‍ത്താനും തട്ടിപ്പുകള്‍ തടയാനും ഉദ്ദേശിക്കുന്നതായി എ.ബാലകൃഷ്ണന്‍ പറഞ്ഞു. ദേശീയ സൈബര്‍ക്രൈം പ്രിവന്‍ഷന്‍ മെക്കാനിസവും ഈ ദൗത്യത്തില്‍ ശക്തമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു. 

പണം നഷ്ടപ്പെട്ടാല്‍ അടിയന്തര സഹായം തേടുന്നതിന് ഇരകള്‍ക്ക് ദേശീയ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ  1930യില്‍  ബന്ധപ്പെടാം. അല്ലെങ്കില്‍ കേരളപോലീസ് വാട്ട്‌സ്ആപ്പ് നമ്പറായ 9497980900ല്‍ ബന്ധപ്പെടുക.
ജിയോജിത് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച ഈ ഡോക്യുമെന്ററിയുടെസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് വില്ലങ്ങാട്ടിലും എഡിറ്റിംഗ് ശ്രീരോഷ് പി. സുരേഷുമാണ്. 

Advertisment