തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഇപ്പോഴും ഉമ്മന്‍ ചാണ്ടിയാണു താരം. സ്ഥനാര്‍ഥികളുടെ പോസ്റ്ററില്‍ എല്ലാം ഇടംപിടിച്ചു ഉമ്മന്‍ ചാണ്ടിയുടെ ചിത്രം. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കയിട്ട് ഒന്നുമില്ലെന്നു യുഡിഎഫ് സ്ഥനാര്‍ഥികള്‍. കല്ലറ സന്ദര്‍ശിക്കാനും സ്ഥനാര്‍ഥികളുടെ ഒഴുക്ക്

പുതുപ്പള്ളിക്കാര്‍ക്ക് എല്ലാമാണ് ഉമ്മന്‍ ചാണ്ടിയെന്നു സ്ഥാനാര്‍ഥികള്‍ പറയുന്നു. പോസ്റ്റില്‍ പടം വെക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി തന്നെ പ്രചാരണത്തിന് എത്തിയ ഫീലാണ് എന്നു പറയുന്നവരും ഏറെ.

New Update
oommen chandy
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഇപ്പോഴും ഉമ്മന്‍ ചാണ്ടിയാണു താരം. സ്ഥനാര്‍ഥികളുടെ പോസ്റ്ററില്‍ എല്ലാം ഇടംപിടിച്ചു ഉമ്മന്‍ ചാണ്ടിയുടെ ചിത്രം. ചിലതില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം.. ചിലതില്‍ മേഘങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി. അങ്ങനെ യു.ഡി.എഫ് സ്ഥനാര്‍ഥികളുടെ പോസ്റ്ററില്‍ എല്ലാം ഉമ്മന്‍ ചാണ്ടിയുണ്ട്. 

Advertisment

യു.ഡി.എഫിന്റെ ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളുടെ പോസ്റ്റില്‍ പോലും ഉമ്മന്‍ ചാണ്ടി മാത്രമേയുള്ളൂ. പി.ജെ. ജോസഫിന്റെയോ ഫ്രാന്‍സിസ് ജോര്‍ജിന്റെയോ ചിത്രം പോലുമില്ല. 


പുതുപ്പള്ളിക്കാര്‍ക്ക് എല്ലാമാണ് ഉമ്മന്‍ ചാണ്ടിയെന്നു സ്ഥാനാര്‍ഥികള്‍ പറയുന്നു. പോസ്റ്റില്‍ പടം വെക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി തന്നെ പ്രചാരണത്തിന് എത്തിയ ഫീലാണ് എന്നു പറയുന്നവരും ഏറെ. അങ്ങനെ പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ കീഴില്‍ വരുന്ന പഞ്ചായത്തുകളില്‍ എല്ലാം ഉമ്മന്‍ ചാണ്ടിയുടെ ചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു.

oommen chandy poster


പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ രാവിലെ മുതല്‍ സ്ഥാനാര്‍ഥികളുടെ പ്രവാഹമാണ്. ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും സ്ഥനാര്‍ഥികള്‍ പത്രികാ സമര്‍പ്പണത്തിനു മുന്‍പു എത്തി മെഴുകുതിരി കത്തിച്ചാണു മടങ്ങുന്നത്.


പുതുപ്പള്ളി ഇക്കുറി തിരിച്ചു പിടിക്കുമെന്ന ഉറച്ച വിശ്വാസം യു.ഡി.എഫിനുണ്ട്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കൂരോപ്പടയും മീനടവും ഒഴികയെുള്ള പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ ഇടതുപക്ഷമാണ് ഭരണം പിടിച്ചത്. 

പുതുപ്പള്ളി പഞ്ചായത്തും ഉമ്മന്‍ ചാണ്ടിയുടെ വീടിരിക്കുന്ന വാര്‍ഡും എല്‍.ഡി.എഫ് പിടിച്ചെടുത്തു. ജോസ് കെ മാണി വിഭാഗം മുന്നണി മാറിയെത്തിയതോടെയാണു പുതുപ്പള്ളി ചുവന്നത്. ഇക്കുറി പഞ്ചായത്തുകള്‍ തിരിച്ചു പിടിക്കുമെന്നു യു.ഡി.എഫ് സ്ഥനാര്‍ഥികള്‍ പറയുന്നു.

Advertisment