ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് സ്‌പെഷ്യല്‍ ഡ്രൈവ്. കല്‍പ്പറ്റയില്‍ ഹെറോയിനും കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റയില്‍ മയക്കുമരുന്നിനെതിരേയുള്ള ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ ഹെറോയിനും കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 

New Update
kerala police2

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ മയക്കുമരുന്നിനെതിരേയുള്ള ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ ഹെറോയിനും കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 

Advertisment

കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീനും സംഘവും കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ വെച്ച് പുലര്‍ച്ചെ നടത്തിയ പ്രിശേധനയിലാണ് പ്രതികള്‍ പിടിയിലായത്.


മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ എക്കാപറമ്പ് സ്വദേശി മുസ്ലിയാരകത്ത് വീട്ടില്‍ മുഹമ്മദ് ആഷിഖ്. എം (31), തിരൂരങ്ങാടി പള്ളിക്കല്‍ കുറുന്തല പാലക്കണ്ടിപ്പറമ്പ് സ്വദേശി തൊണ്ടിക്കോടന്‍ വീട്ടില്‍ ഫായിസ് മുബഷിര്‍ ടി (30), കൊണ്ടോട്ടി മുതുവള്ളൂര്‍ മുണ്ടിലാക്കല്‍ തവനൂര്‍ സ്വദേശി കുമ്പളപ്പറ്റ വീട്ടില്‍ ജംഷാദ് ടി (23)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


ഇവരില്‍ നിന്നും ഒരു ഗ്രാം ഹെറോയിനും, 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്നുകള്‍ കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച ഗഘ 54 ഖ 0279 നമ്പറിലുള്ള ഹ്യൂണ്ടായി ഐ20 കാറും, മയക്കുമരുന്ന് വില്‍പ്പനക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു.


ഇതില്‍ മുഹമ്മദ് ആഷിഖ് നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പിടികിട്ടാപുള്ളിയാണ്. ഇയാള്‍ക്കെതിരെ മലപ്പുറം, എറണാകുളം ജില്ലയില്‍ മയക്ക്മരുന്ന് കേസ് ഉണ്ട്. 300 ഗ്രാം എംഡിഎംഎ കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഇയാളെ കൊച്ചി സിറ്റി പോലീസ് എത്തിച്ചേര്‍ന്ന് ഫോര്‍മല്‍ അറസ്റ്റ് നടത്തി.

Advertisment