ഓപ്പറേഷന്‍ ഡി ഹണ്ട്. ഇരിങ്ങാലക്കുട ആളൂരില്‍ രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ഇരിങ്ങാലക്കുട ആളൂരില്‍ രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍.

New Update
operation hunt

തൃശൂര്‍: ഇരിങ്ങാലക്കുട ആളൂരില്‍ രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കണ്ണിക്കര ആല്‍ത്തറയില്‍നിന്ന് കടുപ്പശേരി സ്വദേശിയായ നെടുംമ്പുരക്കല്‍ വീട്ടില്‍ ക്രിസ്റ്റോ (21), അവിട്ടത്തൂരില്‍ നിന്ന് മനക്കലപ്പടി സ്വദേശി അലങ്കാരത്തുപറമ്പില്‍ വീട്ടില്‍ ജെസ്വിന്‍ (19), പുന്നേലിപ്പടിയില്‍നിന്ന് അവിട്ടത്തൂര്‍ സ്വദേശി കോലംകണ്ണി വീട്ടില്‍ ഓസ്റ്റിന്‍ (19) എന്നയാളെയുമാണ് എം.ഡി.എം.എ യുമായി പിടികൂടിയത്.

Advertisment

ക്രിസ്റ്റോ ആളൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡിയാണ്. ക്രിസ്റ്റോ 2024ല്‍ ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു അടിപിടി കേസിലും ഒരു വധശ്രമ കേസിലും പ്രതിയാണ്.

Advertisment