/sathyam/media/media_files/2025/09/24/new-project-35-3-2025-09-24-17-30-22.jpg)
ഇടുക്കി: ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി ഇടുക്കിയിലും പരിശോധന നടത്തി കസ്റ്റംസ്. ഇടുക്കി അടിമാലിയിലാണ് പരിശോധന നടത്തിയത്.
ഇവിടെ നിന്നും തിരുവനന്തപുരം സ്വദേശിനിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കാർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം തിരൂരിൽ നിന്നാണ് ഇവർ കാർ വാങ്ങിയത്. മെക്കാനിക് പണികൾക്കായി അടിമാലിയിൽ എത്തിച്ചതായിരുന്നു കാർ.
ഓപ്പറേഷൻ നുംഖോറിലൂടെ കേരളത്തിൽ നിന്ന് 36 വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള വാഹന ഉടമകകൾക്ക് കസ്റ്റംസ് സമൻസ് അയക്കും. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നേരിട്ട് ഹാജരാകണമെന്നും പിഴ അടച്ച് കേസ് തീര്‍ക്കാൻ കഴിയില്ലെന്നും കസ്റ്റംസ് കമ്മീഷ്ണർ പറഞ്ഞു.
അയൽ രാജ്യമായ ഭൂട്ടാനിൽ നിന്നും നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ 200 ഓളം വാഹനങ്ങൾ കേരളത്തിൽ ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.
നിയമവിരുദ്ധമായാണ് വാഹങ്ങളുടെ വിൽപ്പന നടക്കുന്നതെന്നും പരിവാഹൻ വെബ് സൈറ്റിൽ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കമ്മീഷ്ണർ ടി. ടിജു തോമാസ് ഇന്നലെ വാർത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.