/sathyam/media/media_files/2PP2p278llIqpV72YVAp.jpg)
തിരുവനന്തപുരം: മാതൃഭൂമി ന്യൂസ്-പി മാര്‍ക്യു സര്‍വേയുടെ ആദ്യഘട്ടം പുറത്ത്. ഏഴ് മണ്ഡലങ്ങളിലെ അഭിപ്രായ സര്‍വേയാണ് ചാനല്‍ പുറത്തുവിട്ടത്. തിരുവനന്തപുരം, കാസര്‍കോട്, ആറ്റിങ്ങല്‍, ചാലക്കുടി, വയനാട്, കൊല്ലം, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളിലെ അഭിപ്രായ സര്‍വേയാണ് പുറത്തുവന്നത്.
ആറിടത്തും യുഡിഎഫ് ജയിക്കുമെന്നാണ് പ്രവചനം. കണ്ണൂരില്‍ എല്‍ഡിഎഫ് ജയിക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ രണ്ടാമതെത്തുമെന്നതാണ് സര്‍വേയിലെ മറ്റൊരു ശ്രദ്ധേയ സവിശേഷത. സര്‍വേയുടെ, രണ്ടും മൂന്നും ഘട്ടങ്ങള്‍ ചാനല്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടും.
സര്‍വേ പ്രകാരം ഓരോ മണ്ഡലത്തിലും മുന്നണികള്‍ക്ക് ലഭിക്കുന്ന വോട്ടിംഗ് ശതമാനം
തിരുവനന്തപുരം-യുഡിഎഫ് 37, എല്‍ഡിഎഫ് 34, എന്‍ഡിഎ 27
കാസര്‍കോട്-യുഡിഎഫ് 41, എല്‍ഡിഎഫ് 36, എന്‍ഡിഎ 21
ആറ്റിങ്ങല്‍-യുഡിഎഫ് 36, എല്‍ഡിഎഫ് 32, എന്‍ഡിഎ 29
ചാലക്കുടി-യുഡിഎഫ് 42, എല്‍ഡിഎഫ് 37, എന്‍ഡിഎ 19
വയനാട്-യുഡിഎഫ് 60, എല്‍ഡിഎഫ് 24, എന്‍ഡിഎ 13
കൊല്ലം-യുഡിഎഫ് 49, എല്‍ഡിഎഫ് 36, എന്‍ഡിഎ 14
കണ്ണൂര്‍-എല്‍ഡിഎഫ് 42, യുഡിഎഫ് 39, എന്‍ഡിഎ 17.
വാര്‍ത്തയ്ക്ക് കടപ്പാട്: മാതൃഭൂമി ന്യൂസ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us