/sathyam/media/media_files/2026/01/17/vd-satheesan-press-meet-5-2026-01-17-19-06-13.jpg)
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ആ അന്വേഷണത്തിന്റെ ശ്രദ്ധ മാറ്റാന്‍ പലതും പറയുകയാണ്. ഏത് കാലത്തേത് അന്വേഷിച്ചാലും കുഴപ്പമില്ല. 2019 മുതല്‍ നടന്ന സ്വര്‍ണക്കൊള്ളയും 2024 ല്‍ വീണ്ടും കൊള്ള നടത്താനുള്ള ശ്രമത്തെ കുറിച്ചുമാണ് അന്വേഷണം നടക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആ കൊള്ളയില്‍ പ്രധാനപ്പെട്ട സിപിഎം നേതാക്കള്‍ ജയിലിലാണ്. അവര്‍ക്കെതിരെ നടപടി എടുക്കാതെ സിപിഎമ്മും സര്‍ക്കാരും പ്രതികളെ സംരക്ഷിക്കുകയാണ് എന്നും ഇക്കാര്യത്തില്‍ സിപിഎമ്മും സര്‍ക്കാരും മറുപടി പറയണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
മറുപടി ഇല്ലാത്തതു കൊണ്ടാണ് മരിച്ചു പോയ പ്രയാര്‍ ഗോപാലകൃഷ്ണനെ കുറിച്ച് പറയുന്നത്. ആ കാലത്തൊന്നും ഒരു വൃത്തികേടും നടന്നിട്ടില്ല. ഇതൊക്കെ പറഞ്ഞ് സ്വര്‍ണക്കൊള്ള ലഘൂകരിക്കാന്‍ ശ്രമിക്കേണ്ട. ഏത് വിഷയത്തെ കുറിച്ചും അന്വേഷിക്കട്ടെ.
ഏത് കാലത്തെ കുറിച്ച് ഹൈക്കോടതി അന്വേഷണം നടത്തിയാലും ഞങ്ങള്‍ സ്വാഗതം ചെയ്യും. പക്ഷെ അതുകൊണ്ട് സ്വര്‍ണക്കൊള്ളയില്‍ വെള്ളം ചേര്‍ക്കാന്‍ നോക്കേണ്ട. ഇത് കേരളത്തെ ഞെട്ടിച്ച, അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന കേസാണ്.
ജയിലിലായവര്‍ക്ക് ജാമ്യം പോലും നല്‍കിയിട്ടില്ല. എന്നിട്ടും അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ സിപിഎം തയാറല്ല.
ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐടിയില്‍ ഞങ്ങള്‍ ഇതുവരെ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.
അക്കാര്യം കോടതിയും ശരിവച്ചിട്ടുണ്ട്. ശങ്കര്‍ദാസിനെ അറസ്റ്റു ചെയ്യുന്നതിലും പലരെയും ചോദ്യം ചെയ്യുന്നതിലും കാലതാമസമുണ്ടായി എന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us