/sathyam/media/media_files/2025/06/23/vd-satheesan-nilambur-victory-2025-06-23-17-54-33.jpg)
കോട്ടയം: ശബരിമല സ്വര്‍ണ കൊള്ളയില്‍ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ടു സി.പി.എം നേതാക്കള്‍ ജയിലില്‍ പോയിട്ടും സംഘടനാ പരമായ നടപടിപോലും സ്വീകരിച്ചില്ല.
നടപടിയെടുത്താല്‍ ഇവര്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമോ എന്ന ഭയമാണു സി.പിഎമ്മിനെന്നും പ്രതിപക്ഷ നേതാവ് കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/06/28/v-d-satheesan-2025-06-28-19-09-06.jpg)
കടകംപള്ളി സുരേന്ദ്രനോട് സ്വര്‍ണ കൊള്ളയില്‍ ദ്വാരപാലക ശില്‍പം ഏതു കോടീശ്വരനാണു കൊടുത് എന്നു ചോദിച്ചപ്പോള്‍ തനിക്കെതിരെ കടകംപള്ളി മാനനഷ്ട കേസ് കൊടുത്തിരുന്നു. വക്കീല്‍ നോട്ടീസ് വന്നപ്പോള്‍ രണ്ടു കോടിയാണു ചോദിച്ചത്. ഞാന്‍ മറുപടി നല്‍കി.
കോടതിയില്‍ കേസ് കൊടുത്തപ്പോള്‍ രണ്ടു കോടിയുടെ മാനം പത്തു ലക്ഷമായി കുറഞ്ഞു. അപ്പോഴേയ്ക്കും വാസുവിനെയും പത്മകുമാറിനെയും അറസ്റ്റു ചെയ്തിരുന്നു. അവരുടെ അടുത്തേക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അയച്ചതാരാണ് അവര്‍ മൊഴി കൊടുത്തിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/03/12/ircGmqyTv76vSZ1iwecD.jpg)
കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ തങ്ങളുടെ കൈയ്യിലുണ്ട്. തനിക്കെതിരായ കേസ് കോടതിയില്‍ വരുമ്പോള്‍ ആ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും.
2019ല്‍ നടന്ന കൊള്ളയെക്കുറിച്ചുള്ള വിവരം ദേവസ്വം മന്ത്രി വാസവനും മുന്‍ പ്രസിഡന്റ പി.എസ് പ്രശാന്തിനും അറിയാമായിരുന്നു. അവര്‍ ആ തട്ടിപ്പു മൂടിവെച്ചു ഒന്നുകൂടെ കൊള്ള നടത്താനാണ് 2024ല്‍ വീണ്ടും സ്വര്‍ണപാളി പൂശാനായി ചെന്നൈയിലേക്കു കൊടുത്തുവിട്ടത്. ഇതു ബോധ്യമുള്ളതുകൊണ്ടാണ് ഇവര്‍ക്കെതിരെയും നടപടി വേണണെമെന്നു തങ്ങള്‍ ആവശ്യപ്പെട്ടതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us