അതിഥി തൊഴിലാളി ക്യാമ്പുകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാനിയെ പിടികൂടി. ഇയാളില്‍ നിന്നും 1.6കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഒറീസയില്‍നിന്നും കഞ്ചാവ് വാങ്ങും. അതിഥി ക്യാമ്പുകളിലെത്തിക്കും. ചെറിയ പൊതികളാക്കി വില്‍പ്പന

ചാലക്കുടിയിലെ വിവിധ പ്രദേശങ്ങളിലെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ ചാലക്കുടി എക്സൈസ് സംഘം പിടികൂടി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
arreste


 തൃശൂര്‍: ചാലക്കുടിയിലെ വിവിധ പ്രദേശങ്ങളിലെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ ചാലക്കുടി എക്സൈസ് സംഘം പിടികൂടി. ഒറീസ് സ്വദേശി വസന്ത് ബോയിയെയാണ് (32) റെയില്‍വെ സ്റ്റേഷനില്‍നിന്നും പിടികൂടിയത്.  ഇയാളില്‍ നിന്നും 1.6കിലോ കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. 

Advertisment

കുറഞ്ഞ വിലയില്‍ ഒറീസയില്‍നിന്നും കഞ്ചാവ് വാങ്ങി ക്യാമ്പുകളില്‍ വലിയ വിലയക്ക് വില്പന നടത്തുന്ന സംഘത്തില്‍പെട്ട ആളാണ് പ്രതി. 10,20,50,100 ഗ്രാമുകളുടെ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വില്പന നടത്തുന്നത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 


കഞ്ചാവിന്റെ ഗന്ധം പുറത്തുവരാത്ത രീതിയില്‍ പ്രത്യേക ഇനം പേപ്പറില്‍ പൊതിഞ്ഞ് രണ്ട് ബാഗുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. മുന്തിയ ഇനം കഞ്ചാവ് ഒറീസയില്‍ നിന്നും ചാലക്കുടിയിലേക്ക് കൊണ്ടുവരുന്ന സംഘങ്ങളെ കുറിച്ച് പ്രതിയില്‍ നിന്നും സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു.

Advertisment