പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന ഓ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ സ​ഭാ ത​ർ​ക്ക​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ പ്ര​ധാ​ന​മ​ന്ത്രിയുമായി കൂടിക്കാഴ്ച. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഗോ​ള സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ത​ല​വ​ൻ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ ഇ​ന്ന് ഡ​ൽ​ഹി​യി​ൽ വെ​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും

ട്വ​ന്‍റി 20 എ​ൻ​ഡി​എ. മു​ന്ന​ണി​യി​ലേ​ക്ക് വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് നൂ​റ് വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട മ​ല​ങ്ക​ര​സ​ഭാ ത​ർ​ക്ക​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്ന​ത്. ട്വ​ന്‍റി 20 പ്ര​സി​ഡ​ന്‍റ് സാ​ബു എം. ​ജേ​ക്ക​ബ് ചർച്ചകൾ‌ക്ക് മുന്‍കൈ എടുത്തതായാണ് റിപ്പോർ‌ട്ടുകൾ

New Update
malamnkara

ന്യൂ​ഡ​ൽ​ഹി: പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന ഓ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ സ​ഭാ ത​ർ​ക്ക​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ പ്ര​ധാ​ന​മ​ന്ത്രിയുമായി കൂടിക്കാഴ്ച. 

Advertisment

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഗോ​ള സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ത​ല​വ​ൻ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ ഇ​ന്ന് ഡ​ൽ​ഹി​യി​ൽ വെ​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും. 

ട്വ​ന്‍റി 20 എ​ൻ​ഡി​എ. മു​ന്ന​ണി​യി​ലേ​ക്ക് വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് നൂ​റ് വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട മ​ല​ങ്ക​ര​സ​ഭാ ത​ർ​ക്ക​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്ന​ത്.

ട്വ​ന്‍റി 20 പ്ര​സി​ഡ​ന്‍റ് സാ​ബു എം. ​ജേ​ക്ക​ബ് ചർച്ചകൾ‌ക്ക് മുന്‍കൈ എടുത്തതായാണ് റിപ്പോർ‌ട്ടുകൾ. 


മ​ല​ങ്ക​ര സ​ഭ​യി​ലെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യ ഓ​ർ​ത്ത​ഡോ​ക്സ്, യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ പ​ള്ളി​ക​ളു​ടെ ഭ​ര​ണാ​ധി​കാ​ര​ത്തെ​ച്ചൊ​ല്ലി നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്ക​മാ​ണി​ത്. 

അ​ന്ത്യോ​ക്യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യ്ക്ക് മ​ല​ങ്ക​ര സ​ഭ​യു​ടെ മേ​ൽ ആ​ത്മീ​യ അ​ധി​കാ​രം മാ​ത്ര​മേ​യു​ള്ളൂ എ​ന്നും ഭ​ര​ണ​പ​ര​മാ​യ അ​ധി​കാ​രം കേ​ര​ള​ത്തി​ലെ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് ആ​ണെ​ന്നു​മാ​ണ് ഓ​ർ​ത്ത​ഡോ​ക്സ് പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ട്.

എ​ന്നാ​ൽ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യ്ക്കാ​ണ് പ​ര​മാ​ധി​കാ​ര​മെ​ന്ന് യാ​ക്കോ​ബാ​യ വി​ഭാ​ഗം വി​ശ്വ​സി​ക്കു​ന്നു. 

സ​ഭ​യു​ടെ ഭ​ര​ണം 1934-ൽ ​ഉ​ണ്ടാ​ക്കി​യ ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ചാ​യി​രി​ക്ക​ണ​മെ​ന്ന് കോ​ട​തി​ക​ൾ വി​ധി​ച്ചി​ട്ടു​ണ്ട്.

2017 ജൂ​ലൈ മൂ​ന്നി​ലെ സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം മ​ല​ങ്ക​ര സ​ഭ​യി​ലെ എ​ല്ലാ പ​ള്ളി​ക​ളും 1934-ലെ ​ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ ഭ​രി​ക്ക​പ്പെ​ട​ണം.

ഇ​തോ​ടെ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന് ത​ങ്ങ​ൾ പാ​ര​മ്പ​ര്യ​മാ​യി ആ​രാ​ധ​ന ന​ട​ത്തി​യി​രു​ന്ന പ​ല പ​ള്ളി​ക​ളി​ലും അ​വ​കാ​ശം ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി.

വി​ധി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ യാ​ക്കോ​ബാ​യ വി​ഭാ​ഗം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ഇ​ത് വ​ലി​യ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ഒ​രു 'മ​ധ്യ​സ്ഥ' നീ​ക്ക​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇപ്പോൾ ന​ട​ത്തു​ന്ന​ത്.

ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ ഉ​ട​നെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യ്ക്ക് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് സ​മ​യം അ​നു​വ​ദി​ച്ച​ത്.

യാ​ക്കോ​ബാ​യ സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ട്ര​സ്റ്റി ജോ​സ​ഫ് മോ​ർ ഗ്രി​ഗോ​റി​യോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘം കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കും.

പ​ള്ളി​ക​ളി​ലെ ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം, സെ​മി​ത്തേ​രി അ​വ​കാ​ശം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​റ​പ്പ് തേ​ടാ​നാ​ണ് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​മം.

Advertisment