/sathyam/media/media_files/2025/12/03/oxygen-mahaprathibha-awards-2025-12-03-18-26-05.jpg)
കൊച്ചി: 25-ാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുന്ന കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട്, 'ഓക്‌സിജന്‍ മഹാ പ്രതിഭ പുരസ്‌കാരങ്ങള്‍' ഓക്‌സിജന്‍ ഗ്രൂപ്പ് സി.ഇ.ഒ ഷിജോ കെ. തോമസ് പ്രഖ്യാപിച്ചു.
സിനിമ, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹ്യ സേവനം എന്നീ രംഗങ്ങളില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയ പ്രതിഭകളെയാണു പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
സാമൂഹ്യ സേവന രംഗത്തെ സംഭാവനകള്‍ക്കു ദയാബായി, കായികത്തെ സംഭാവനകള്‍ക്ക് അഞ്ജു ബോബി ജോര്‍ജ്, സാഹിത്യം കെ.ആര്‍. മീര, ശാസ്ത്ര സാങ്കേതിക മേഖല: ഡോ. സാബു തോമസ്, സിനിമ: പ്രേം പ്രകാശ് എന്നിവരെയാണു പുരസ്‌കാരങ്ങള്‍ക്കായി തെരഞ്ഞെടുത്തത്.
ഇലക്ട്രോണിക്‌സ് വിപണന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍, സമൂഹത്തോടുള്ള പ്രതിബദ്ധതയുടെയും, കേരള ജനത നല്‍കിയ പിന്തുണക്കു നന്ദി പ്രകടിപ്പിക്കുന്നതിന്റെയും സൂചകമായിട്ടാണ് ഓക്‌സിജന്റെ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്നതെന്നതു ഷിജോ കെ. തോമസ് പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/12/03/shijo-k-thomas-2025-12-03-18-30-15.jpg)
ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കളെ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സിബി മലയില്‍ (ചെയര്‍മാന്‍), പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോള്‍ മണലില്‍ എന്നിവരടങ്ങിയ ജൂറിയാണ് ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്. 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓക്‌സിജന്‍ മഹാ പ്രതിഭ പുരസ്‌കാരം.
പുരസ്‌കാര ദാന ചടങ്ങ് 18 നു വൈകിട്ട് 5.30-ന് കൊച്ചി പാലാരിവട്ടത്തുള്ള ദി റിനൈ കൊച്ചിന്‍ ഹോട്ടലില്‍ വെച്ച് നടക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിഭകള്‍ക്ക് ഓക്‌സിജന്‍ ഗ്രൂപ്പ് നല്‍കുന്ന ഈ അംഗീകാരം, മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമൂഹിക പ്രതിബദ്ധതയെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us