/sathyam/media/media_files/2025/12/11/vivo-x-300-launch-2025-12-11-21-02-15.jpg)
കോട്ടയം: കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടും പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയും ചേർന്ന് വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ മോഡലായ വിവോ എക്സ് 300-ന്റെ ഗംഭീര പ്രകാശനവും ആദ്യ വിൽപ്പനയും നടത്തി.
കോട്ടയം എസ്.എച്ച് മൗണ്ടിലെ ഐത്തൂസ കൺവൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങ് ഉപഭോക്താക്കൾക്ക് അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിൽ ഇരു സ്ഥാപനങ്ങൾക്കുമിടയിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായി.
ഓക്സിജന്റെയും വിവോയുടെയും പ്രധാന ബിസിനസ് മേധാവികളുടെയും എക്സിക്യൂട്ടീവുകളുടെയും സാന്നിധ്യം ചടങ്ങിനുമാറ്റുകൂട്ടി. പ്രമുഖ ചലച്ചിത്രതാരങ്ങളായ വീണ നന്ദകുമാർ, അഞ്ജലി നായർ, ആവണി എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ തിളക്കമേകി.
വിവോ ഇന്ത്യ കീ അക്കൗണ്ട്സ് മേധാവി രോഹിത് ബർമൻ, വിവോ കേരള കീ അക്കൗണ്ട്സ് മേധാവി വിമോദ് നായർ, വിവോ കേരള ബിസിനസ് ഓപ്പറേഷൻ മേധാവി പ്രസാദ്, ഓക്സിജൻ സി.ഇ.ഒ ഷിജോ കെ. തോമസ് എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ ശക്തമായ പ്രോസസറോടുകൂടിയെത്തുന്ന വിവോ എക്സ് 300, മികച്ച പ്രകടനവും ദീർഘനേരം നിലനിൽക്കുന്ന ബാറ്ററിയും ഉറപ്പാക്കുന്നു.
അതിലുപരി ഡിഎസ്എൽആർ ക്യാമറയെ വെല്ലുന്ന ഫോട്ടോ ക്ലാരിറ്റി നൽകുന്ന പ്രൊഫഷണൽ നിലവാരമുള്ള ക്യാമറ സംവിധാനമാണ് എക്സ് 300-ന്റെ ഏറ്റവും വലിയ ആകർഷണം.
ഈ സവിശേഷതകൾ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത മൾട്ടിടാസ്കിംഗും മികച്ച മൊബൈൽ ഫോട്ടോഗ്രാഫി അനുഭവവും നൽകും.
വിവോ എക്സ് 300-നെ കേരള വിപണിയിലേക്ക് അവതരിപ്പിച്ച ഈ ചടങ്ങ്, പ്രീമിയം മൊബൈൽ സാങ്കേതികവിദ്യ ഉപഭോക്താക്കളിലേക്ക് വേഗത്തിൽ എത്തിക്കാനുള്ള ഓക്സിജന്റെയും വിവോയുടെയും സംയുക്ത പരിശ്രമം എടുത്തു കാണിക്കുന്നു.
നൂതനമായ ഫീച്ചറുകളും മികച്ച പ്രകടനവും വാഗ്ദാനം ചെയ്യുന്ന വിവോ എക്സ് 300-ന്റെ ആദ്യ വിൽപ്പനക്ക് ഉപഭോക്താക്കളിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
കേരളത്തിലെ വിശ്വസ്ത ഡിജിറ്റൽ വിദഗ്ദ്ധരായ ഓക്സിജൻ വഴിയുള്ള ഈ സഹകരണം, ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങളും വിദഗ്ദ്ധ മാർഗനിർദ്ദേശവും ഉറപ്പാക്കി മൊബൈൽ റീട്ടെയിൽ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.
വിവോ എക്സ് 300 സ്മാർട്ട്ഫോൺ ഇപ്പോൾ കേരളത്തിലെ എല്ലാ ഓക്സിജൻ ഷോറൂമുകളിലും ഉപഭോക്താക്കൾക്കായി ലഭ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us