ഞങ്ങളുടെ ആത്മാവ് ഉള്ളത് കാഞ്ഞിരപ്പള്ളിയിലാണ്. ഓക്‌സിജന്‍ വര്‍ഷങ്ങള്‍ക്കു ശേഷം  കാഞ്ഞിരപ്പള്ളിയില്‍ രണ്ടാമതൊരു സ്ഥാപനം തുടങ്ങിയപ്പോൾ ഞാന്‍ അവിടെ ഇങ്ങനെ ഒരു വാചകം എഴുതിവെച്ചു.. 'വീ ആര്‍ ബാക്ക് ടു ദ പ്ലേസ് വെയര്‍ അവര്‍ സോള്‍ റിസൈഡ്‌സ്'.. കാഞ്ഞിരപ്പള്ളിയില്‍ നിന്നു കിട്ടിയ ആത്മീയ അടിത്തറയാണ് ഓക്‌സിജന്റെ വളര്‍ച്ചയ്ക്കു പിന്നിലെന്നു ഷിജോ കെ. തോമസ്

ഒന്നര വര്‍ഷത്തോളം ഞാന്‍ ആ സ്ഥാപനം തന്നെ നടത്തുകയായിരുന്നു. ആ സമയത്തൊക്കെ എന്റെ പതിവ് ശൈലിയായി ഇതു മാറിയിരുന്നു. എന്നും കാഞ്ഞിരപ്പള്ളി പഴപള്ളിയില്‍ എത്തി നേര്‍ച്ചയിടും. തിരിച്ചു വന്നു ഷോപ്പ് തുറക്കും.

New Update
shijo k thomas-2
Listen to this article
0.75x1x1.5x
00:00/ 00:00

കാഞ്ഞിരപ്പള്ളി: ഞങ്ങളുടെ ആത്മാവ് ഉള്ളതു കാഞ്ഞിരപ്പള്ളിയിലാണെന്നു ഓക്‌സിജന്‍ സി.ഇ.ഒ. ഷിജോ കെ. തോമസ്. കാഞ്ഞിരപ്പള്ളി പ്രദേശവുമായി എനിക്കുള്ളതു വളരെ വൈകാരികമായ ബന്ധമാണ്. 

Advertisment

കാഞ്ഞിരപ്പള്ളിയില്‍ വെറും അന്‍പതു സ്വകയര്‍ഫീറ്റിലാണു ഞാന്‍ എന്റെ ആദ്യ സ്ഥാപനം ആരംഭിക്കുന്നത്. അന്ന് ആദ്യം ദിവസം ഞാന്‍ വീട്ടില്‍ നിന്നു ഇറങ്ങുന്ന സമയം ചാച്ചന്‍ എന്നോട് കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ പോയി നേര്‍ച്ചയിട്ടിട്ടുവേണം കട തുറക്കാന്‍ എന്നു പറഞ്ഞു.


അതിനു മുന്‍പോ ശേഷമോ ഒന്നും അദ്ദേഹം എന്നോട് ഒന്നും അങ്ങനെ നിര്‍ബന്ധമായിട്ടും പറഞ്ഞിട്ടില്ല. അങ്ങനെ ഞാന്‍ അത് അനുസരിച്ചു. ബസിറങ്ങി പഴപള്ളി എത്തി നേര്‍ച്ചയിട്ടു സ്ഥാപാനത്തിലേക്കു പോവുകയായിരുന്നു. 

പീന്നട് ഒന്നര വര്‍ഷത്തോളം ഞാന്‍ ആ സ്ഥാപനം തന്നെ നടത്തുകയായിരുന്നു. ആ സമയത്തൊക്കെ എന്റെ പതിവ് ശൈലിയായി ഇതു മാറിയിരുന്നു. എന്നും കാഞ്ഞിരപ്പള്ളി പഴപള്ളിയില്‍ എത്തി നേര്‍ച്ചയിടും. തിരിച്ചു വന്നു ഷോപ്പ് തുറക്കും. പിന്നീടാണ് കോട്ടയത്തേക്കു മാറുന്നത്. 

ആ സമയത്ത് കിട്ടയ ആത്മീയ അടിത്തറയും ഇവിടെ നിന്നു കിട്ടിയ കോണ്‍ഫിഡന്‍സും കൊണ്ടു മാത്രമാണു ഞങ്ങളുടെ സ്ഥാപനത്തിനു മുന്നോട്ടു ചലിക്കാനായത്. 


ഓക്‌സിജന്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാഞ്ഞിരപ്പള്ളിയില്‍ രണ്ടാമതൊരു സ്ഥാപം തുടങ്ങിയപ്പോൾ ഞാന്‍ അവിടെ ഇങ്ങനെ ഒരു വാചകം എഴുതിവെച്ചു, 'വീ ആര്‍ ബാക്ക് ടു ദ പ്ലേസ് വെയര്‍ അവര്‍ സോള്‍ റിസൈഡ്‌സ്'. 


shijo k thomas-3

ഒക്സിജന്‍ എവിടെ ഒക്കെ ബ്രാഞ്ച് തുടങ്ങിയാലും അതിന്റെ ആത്മാവ് എപ്പോഴും കാഞ്ഞിരപ്പിയില്‍ തന്നെയാണെന്നും ഷിജോ പറഞ്ഞു. 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട ശാന്തി ദൂത് - 2025 ന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ അതിഥിയായി പങ്കെടുത്തപ്പോഴാന് ഷിജോ കെ. തോമസ് തൻ്റെ അനുഭവം പങ്കുവെച്ചത്.

Advertisment