മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു എന്ന വിവാദ പ്രസ്ഥാവനയുമായി ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജ്. 41 പേരെ മാത്രമാണു തിരികെ കിട്ടിയെതന്നും ജോര്‍ജ്. മതവിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണു വീണ്ടും ജോര്‍ജിന്റെ വിവാദ പ്രസംഗം

മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു എന്ന വിവാദ പ്രസ്ഥാവനയുമായി ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജ്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
p c george

കോട്ടയം: മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു എന്ന വിവാദ പ്രസ്ഥാവനയുമായി ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജ്. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പി.സി ജോര്‍ജ്

Advertisment

. കേരളത്തില്‍ ലൗ ജിഹാദ് വര്‍ധിക്കുന്നു. 41 പേരെ മാത്രമാണു തിരികെ കിട്ടിയത്. ക്രിസ്ത്യാനികള്‍ 24 വയസിനു മുമ്പു പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണം. യാഥാര്‍ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നുമാണു പി.സി ജോര്‍ജ് പറഞ്ഞു. 


കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാന്‍ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. മതവിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണു വീണ്ടും പി.സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.