കല്‍പ്പറ്റ: പിവി അന്‍വര്‍ 10 തവണ ജനിച്ചാലും സിപിഎമ്മിനെ മനസിലാക്കാന്‍ കഴിയില്ലെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍.
അന്‍വറിന് ക്വാളിറ്റിയില്ലെന്ന് മനസിലാക്കി തന്നെയാണ് പാര്‍ട്ടിക്കുള്ളില്‍ പ്രവേശിപ്പിക്കാത്തതെന്നും സ്വര്‍ണ്ണക്കടത്തുകാരെ പിടിക്കുമ്പോള്‍ അന്‍വര്‍ എന്തിന് വികാരം കൊള്ളുന്നുവെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറത്ത് സമീപകാലത്ത് നന്നായി സ്വര്‍ണം പിടിച്ചു. അതിന് അന്‍വര്‍ എന്തിന് പൊട്ടിത്തെറിക്കുന്നു? കൊണ്ടുവന്ന സ്വര്‍ണത്തെക്കുറിച്ച് അടക്കം കൃത്യമായ കണക്ക് അന്‍വര്‍ പറയുന്നു. സ്വര്‍ണ്ണം കടത്തുന്നവരെ പിടിക്കുമ്പോള്‍ അന്‍വറിന് പൊള്ളുന്നു.
അന്‍വറിന്റെ പോലെ സ്വര്‍ണ്ണക്കടത്തിനോ സാമ്പത്തിക ലാഭത്തിനോ വേണ്ടി പൊതുപ്രവര്‍ത്തനം നടത്തുന്നവരല്ല സിപിഎം പ്രവര്‍ത്തകര്‍. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകന്‍ ആയതിനാല്‍ അദ്ദേഹത്തെ ആക്രമിക്കുന്നു.
ലക്ഷ്യം വെക്കുന്നത് മുഖ്യമന്ത്രിയെ തന്നെയാണ്. അന്‍വറിന് മാനസിക നില തെറ്റി. അതിന്റെ കാരണം സ്വര്‍ണമാണോ എന്ന് സംശയിച്ചാല്‍ ആരെയും കുറ്റപ്പെടുത്താനാകില്ലെന്നും ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.