/sathyam/media/media_files/2025/01/09/4YaqqiM4EPvErBaOtFeu.webp)
തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടില്‍ നടക്കും.
മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ എട്ടുമണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് രാവിലെ പത്തുമണി മുതല്‍ പന്ത്രണ്ടരവരെ സംഗീത നാടക അക്കാദമയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഗവർണറും മന്ത്രിമാരും ഭാവഗായകന്റെ വേർപാടിൽ അനുശോചനമറിയിച്ചു. സിനിമ-സംഗീത മേഖലയിലെ പ്രമുഖരും ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു.
വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.