Advertisment

'ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇടതുപക്ഷത്തെ മാധ്യമങ്ങൾ കടന്നാക്രമിക്കുന്നു, ബിജെപിയുടെ വിജയവും വോട്ട് വർധനയും ഗൗരവതരമായ വിഷയം'; പി ജയരാജൻ

New Update
p jayarajan complaint.jpg

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിനെത്തുടർന്ന് ഇടതുപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള മാധ്യമ പ്രചാരണം ശക്തിപ്പെട്ടിരിക്കുകയാണെന്ന് പി ജയരാജൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

കേരളത്തിൽ എൽഡിഎഫിന് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടായത്. അതിൻ്റെ കാരണം കൃത്യമായി പരിശോധിക്കുകയും തിരുത്തൽ നടപടികൾ ഉണ്ടാവുകയും ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ഗൗരവതരമായ പ്രശ്നമാണ് ബിജെപിയുടെ ഒരു സീറ്റിലെ വിജയവും അവരുടെ വോട്ട് വർദ്ധനയെന്നും അദ്ദേഹം പറഞ്ഞു. 

അതോടൊപ്പം വർഗീയതയുടെ പ്രത്യയശാസ്ത്രത്തിനെതിരായും നിരന്തരമായ ഇടതുപക്ഷത്തിൻ്റെ സമരം കൂടിയാണ് സംഘപരിവാറിനെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനിടയാക്കിയത്. ഇവിടെ കോൺഗ്രസോ യുഡിഎഫോ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, പലപ്പോഴും അത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്.

തെരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തികൾക്കെതിരായ സമരം ദുർബലമായതിൻ്റെ അടിസ്ഥാനത്തിൽ വഴി തെറ്റിക്കപ്പെട്ട ആളുകളെ മതനിരപേക്ഷ ചേരിയിൽ അണിനിരത്താനുള്ള ശ്രമവും ശക്തിപ്പെടുത്തണമെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

Advertisment