തിരുവനന്തപുരം: ഇ പി ജയരാജനെതിരായ റിസോർട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടി എടുത്തുവെന്ന് സിപിഐഎം സംസ്ഥാന സമിതിയിൽ ചോദ്യം ഉന്നയിച്ച് പി ജയരാജൻ.
വൈദേകം റിസോർട്ടിനെപ്പറ്റി നൽകിയ പരാതി എന്തായെന്ന പി ജയരാജന്റെ ചോദ്യത്തിന് പരാതി ഇപ്പോൾ പരിഗണിച്ചിട്ടില്ലെന്ന് നേതൃത്വം മറുപടി നൽകി.
ഇ പി ജയരാജൻ്റെ കുടുംബത്തിന് നിക്ഷേപമുള്ള സ്ഥാപനമാണ് വൈദേകം റിസോർട്ട്. 2022 നവംബറിലെ സംസ്ഥാന സമിതിയിൽ പി ജയരാജൻ റിസോർട്ടിനെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു.