/sathyam/media/media_files/2025/04/07/AlZeJ75R7jG6ifESiOAb.jpg)
കണ്ണൂര്‍: സി.പി.എം സംസ്ഥാന കമ്മറ്റിയംഗവും മുതിര്‍ന്ന നേതാവുമായ പി.ജയരാജനെ പാര്‍ട്ടി കമ്മിറ്റികളില്‍ നിന്നും തഴഞ്ഞതില്‍ കടുത്ത പ്രതിഷേധവുമായി അണികള്‍ രംഗത്ത്.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വമോ കേന്ദ്രക്കമ്മറ്റി മെമ്പര്‍ഷിപ്പോ പ്രതീക്ഷിച്ചിരുന്ന ജയരാജന് ഒന്നും നല്‍കിയില്ലെന്നതിന് പുറമേ പ്രായപരിധി പിന്നിട്ടിട്ടും മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് പി.കെ രശീമതിയെ നിലനിര്‍ത്തിയതും വിവിധ ആരോപണങ്ങളില്‍പെട്ട ഇ.പി ജയരാജനെ ഉള്‍ക്കൊള്ളിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിന് കാരണമെന്ന് അനുമാനിക്കപ്പെടുന്നു.
ഇതിന് പുറമേ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജയരാജനെക്കാള്‍ ജൂനിയറായവര്‍ കേന്ദ്രകമ്മറ്റിയില്‍ എത്തുകയും ചെയ്തു. ഇതോടെയാണ് പരസ്യ പ്രതിഷേധമെന്ന നിലയില്‍ പി.ജയരാജനെ അനുകൂലിക്കുന്ന ഫ്ളക്സുകളുമായി അണികള്‍ കണ്ണൂരില്‍ രംഗത്തിറങ്ങിയിട്ടുള്ളത്.
/sathyam/media/media_files/DfgUlg9k6br1534xPZAE.jpeg)
തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും സഖാവ് നിറഞ്ഞു നില്‍ക്കുമെന്നാണ് ബോര്‍ഡുകളില്‍ പറയുന്നത്. സിപിഎം ശക്തി കേന്ദ്രങ്ങളിലാണ് ഫ്ലക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
റെഡ് യങ്‌സ് കക്കോത്ത് എന്ന പേരിലാണ് ബോര്‍ഡ്. ഇക്കാര്യത്തില്‍ സി.പി.എം ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ കൂടുതല്‍ പ്രതികരണങ്ങളുണ്ടാവാതിരിക്കാന്‍ ജില്ലാ നേതൃതവം രാഷ്ട്രീയ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.
കണ്ണൂരിലെ മൂന്ന് ജയരാജന്‍മാരില്‍ ഇ.പിയും എം.വിയും കേന്ദ്രക്കമ്മറ്റിയിലും സംസ്ഥാന സെരകട്ടേറിയറ്റിലും അംഗങ്ങളാണ്. എന്നാല്‍ മുമ്പ് ജില്ലാ സെക്രട്ടറി പദവി വഹിച്ച പി.ജയരാജനെ മന:പൂര്‍വ്വം തഴഞ്ഞതാണെന്നാണ് കണ്ണൂരിലെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയരുന്നത്.
പാര്‍ട്ടി സമ്മേളഐനം തുടങ്ങുന്ന ഘട്ടത്തില്‍ അന്ന് ഇടത്പക്ഷത്തോടൊപ്പമുണ്ടായിരുന്ന പി.വി അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശക്കെതിരെ ആരോപണമുന്നയിച്ച് രംഗത്ത് വന്നിരുന്നു.
/sathyam/media/media_files/2025/01/15/7JFqfvaysWCIxZSIuTAc.jpg)
അന്‍വറും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ പി.ജയരാജനും വിദേശത്ത്വെച്ച് നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ശശിക്കെതിരായ ആരോപണം അന്‍വര്‍ ഉന്നയിച്ചതെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
എന്നാല്‍ അന്‍വറും ജയരാജനും അതിനെ നിരാകരിച്ചിരുന്നു. പി.ജയരാജന് പുറമേ മുന്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന എ.വിജയരാഘവന്‍, നിലവിലെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എന്നിവരും അന്‍വറിനൊപ്പമുണ്ടെന്ന തരത്തിലായിരുന്നു മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചത്.
ഇനി പി.ജയരാജന് മറ്റ് കമ്മറ്റികളിലേക്ക് എത്തിപ്പെടാന്‍ ഒരു അവസരമില്ലാത്തത് കൊണ്ട് തന്നെ പ്രതിഷേധം കടുക്കുമെന്നും സൂചനകളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us