കണ്ണൂര്‍: പി.വി അന്‍വറിന്റേത് ഗുരുതരമായ വഴിതെറ്റല്‍ എന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. അന്‍വര്‍ വലതുപക്ഷത്തിന്റെ നാവായി മാറിയിരിക്കുന്നു. ആര്‍ എസ് എസ്സിന് സഹായകരമായ രീതിയിലാണ് അന്‍വറിന്റെ പ്രതികരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അന്‍വറിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നു. അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാകേണ്ടതായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി ശശിക്കെതിരെ ഒരു തെളിവുമില്ലാതെയാണ് ആക്ഷേപം ഉന്നയിക്കുന്നത്. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെയും പിന്തുണ പി വി അന്‍വറിനില്ലെന്നും ദുബായില്‍ വച്ച് താന്‍ പി വി അന്‍വറിനെ കണ്ടിട്ടില്ലന്നും പി ജയരാജന്‍ പറഞ്ഞു.