New Update
/sathyam/media/media_files/2025/02/16/nYQDhLr5I1H7KaGHnz38.jpg)
മലപ്പുറം: 'വോട്ടെണ്ണല്‍ തുടങ്ങിയ സമയത്ത് തന്നെ നല്ല വിജയം ഉണ്ടാകുമെന്ന് ലീഗ് പ്രസിഡന്റ് പറഞ്ഞിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ സമുദായങ്ങളും പ്രബലമായുള്ള ഒരു നിയോജകമണ്ഡലമാണ് നിലമ്പൂര്‍.
Advertisment
എല്ലാ മേഖലയിലും യുഡിഎഫിന് മേല്‍ക്കൈയുണ്ട്. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ പോലും യുഡിഎഫിന് മേല്‍ക്കൈ ഉണ്ട്. നിലമ്പൂര്‍ ഒരു പാഠമാണ്. ജാതീയതയും വര്‍ഗീതയും ഒന്നും ഇവിടെ വിലപ്പോകില്ല.
മതേതര കേരളത്തെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യണ്ടന്നാണ് നിലമ്പൂര്‍ കാണിക്കുന്നത്. ഭരണ വിരുദ്ധ വികാരമുണ്ട് എന്നതാണ് രണ്ടാമത്തെ കാര്യം. അതാണ് എല്ലാവരും ഒരുപോലെ വോട്ടു ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us