ശനിയാഴ്ച രാത്രി ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കണ്ട കാഴ്ച ഫേസ്ബുക്കില്‍ പങ്കുവെച്ചു. കേരളത്തിന്റെ സ്ത്രീമുന്നേറ്റം അഭിമാനകരമെന്നും പി കെ ശ്രീമതി ടീച്ചര്‍

ശനിയാഴ്ച രാത്രി ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കണ്ട കാഴ്ച ഫേസ്ബുക്കില്‍ പങ്കുവെച്ച് പി കെ ശ്രീമതി ടീച്ചര്‍.

New Update
pk-sreemathi-teacher-768x421

ചങ്ങനാശ്ശേരി: ശനിയാഴ്ച രാത്രി ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കണ്ട കാഴ്ച ഫേസ്ബുക്കില്‍ പങ്കുവെച്ച് പി കെ ശ്രീമതി ടീച്ചര്‍.

Advertisment

ട്രെയിനിനെ നിയന്ത്രിക്കാന്‍ ഗാര്‍ഡ് റൂമില്‍ ഒരു വനിതയും പ്ലാറ്റ്ഫോമില്‍ ആളുകളെ നിയന്ത്രിക്കാന്‍ പൊലീസിന്റെ ഡ്യൂട്ടിയില്‍ ഒരു വനിതയും ഒരേ ഫ്രെയിമില്‍ വന്ന കാഴ്ചയാണ് അവര്‍ പങ്കുവെച്ചത്. കേരളത്തിന്റെ സ്ത്രീമുന്നേറ്റം അഭിമാനകരമെന്നും അവര്‍ കുറിച്ചു. 


ഫേസ്ബുക്ക് പോസ്റ്റ് താഴെ വിശദമായി വായിക്കാം:

ഇന്നലെ രാത്രി അവസാനമായി ഞങ്ങളുടെ പ്രിയ സഖാവ് റസലിനെ ഒന്ന് കാണാനും അമ്മ, ഭാര്യ, മകള്‍ എന്നിവരെ ആശ്വസിപ്പിക്കാനും വേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍ പോയി.

ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൂന്ന് മണിക്കൂറോളം അവരോടൊന്നിച്ച് നിന്നതിനുശേഷം കണ്ണൂരിലേക്ക് തന്നെ തിരിച്ച് പുറപ്പെട്ടു. രാജ്യറാണി എക്സ്പ്രസ് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ണൂര്‍ എക്സ്പ്രസിന് പോകാനായി പ്ലാറ്റ്ഫോമില്‍ ഇരിക്കയായിരുന്നു.

പെട്ടെന്നാണ് ഒരു ദൃശ്യം എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. 'രാജ്യറാണിയെ 'നിയന്ത്രിക്കാന്‍ , ഗാര്‍ഡ് റൂമില്‍ നിന്ന് ട്രെയിനിന് പച്ചക്കൊടി (ഇപ്പോള്‍ പച്ച ലൈറ്റ്) കാണിക്കാന്‍ നില്‍ക്കുന്നത് വൈറ്റ് യൂനിഫോമില്‍ വനിത. പ്ലാറ്റ്ഫോമില്‍ ആളുകളെ നിയന്ത്രിക്കാന്‍ പൊലീസിന്റെ ഡ്യൂട്ടിയിലും ഒരു വനിത. കേരളത്തിന്റെ സ്ത്രീമുന്നേറ്റം. അഭിമാനകരം.

Advertisment