"ഇസ്‌ലാമിക സൗന്ദര്യ ബോധത്തെ ഉയർത്തികാട്ടാൻ, ഇസ്‌ലാമോഫോബിയയെ ചെറുത്തു നിൽക്കാൻ തൊഴിലിടങ്ങളിലിറങ്ങുന്ന മുസ്‌ലിം സ്ത്രീകൾക്ക് സാധ്യമാകണം" - പി. മുജീബ് റഹ്‌മാൻ

New Update
islamic hobiya123

കോഴിക്കോട് : ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കേരള ഘടകം  ജനുവരി പന്ത്രണ്ടിന് ഞാറാഴ്ച പ്രൊഫിസിയ  പ്രൊഫഷണൽ വിമൻസ് സമ്മിറ്റ് കോഴിക്കോട് കാലിക്കറ്റ്‌ ടവറിൽ സംഘടിപ്പിച്ചു . 


Advertisment

സമൂഹത്തിൽ നിരന്തരമായി ഇടപഴകുന്ന, സാമൂഹ്യ ചലനങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്ന പൊതു ഇടപെടലുകളിൽ തന്റെതായ വ്യക്തിത്വം പതിപ്പിക്കുന്ന വനിത പ്രൊഫഷനലുകൾക്ക്  ഇസ്‌ലാമിക അറിവും ഇടവും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിൽ സങ്കടിപ്പിച്ച പരിപാടിയായിരുന്നു പ്രൊഫിസിയ.


"സച്ചാർ കമ്മിറ്റി റിപ്പോർട്ടാനന്തരം കഴിഞ്ഞ പാതിനഞ്ച്  വർഷത്തിനിടക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ ആപേക്ഷിച്ച്  കേരളത്തിലെ മുസ്ലിം സ്‌ത്രീകളുടെ പൊതു ഇടങ്ങളിലെ പ്രാധിനിത്യത്തിലുണ്ടായ വളർച്ചാ അഭിനന്ദാർഹമാണ്. 


മുസ്ലിം വെറുപ്പ് ഉൽപാദിപ്പിക്കപ്പെടുന്ന ഈ കാലത്ത് ഇസ്‌ലാമിക പൊതുബോധത്തെ മറികടന്നുകൊണ്ട് യഥാർത്ഥ ഇസ്ലാമിന്റെ സൗന്ദര്യത്തെ അടയാളപ്പെടുത്തി പാശ്ചാത്യ നവലിബറൽ സംസ്കാരത്തെ ചെറുക്കാൻ മാതാവ്,മകൾ,ഇണ,പ്രൊഫഷണൽ എന്നീ നിലയിലൊക്കെ ഏറ്റവും കൂടുതൽ സമൂഹവുമായി ഇടപഴകുന്നവർ എന്നർത്ഥത്തിൽ നിങ്ങൾക് സാധിക്കേണ്ടതുണ്ടെന്നു ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിച്ചു .


കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന പ്രഫഷണലുകളായ മുസ്‌ലിം സ്ത്രീകളെ  ഒരുമിച്ചു ചേർത്ത പരിപാടിയിൽ ദൈനം ദിന ജീവിതത്തിലെ മുസ്‌ലിം സ്ത്രീ പ്രതിനിധാനം, കുടുംബം, തൊഴിൽ, സാമ്പത്തികം, ബഹുസ്വര സമൂഹത്തിലെ ഇടപെടൽ തുടങ്ങി വ്യത്യസ്ഥ മേഖലകളിലെ ഇസ്‌ലാമിക മൂല്യങ്ങളെ മനസ്സിലാക്കാനും, ചർച്ച ചെയ്യാനും ജീവിതത്തെ സന്തുലിതമായി മുന്നോട്ട് നയിക്കാനും സാധ്യമാക്കുക എന്നതായിരുന്നു പ്രൊഫിസിയ  പ്രൊഫഷണൽ സമ്മിറ്റ് ലക്ഷ്യം വെച്ചത് . 

കുടുംബഘടനയെ തകർക്കാൻ പുത്തനാശയങ്ങൾ അവതരിപ്പിക്കുന്ന ഈ കാലത്ത്  ഇസ്ലാമിലെ കുടുംബഘടനയുടെ പ്രാധാന്യത്തെ മുൻനിർത്തി യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ളൂമിംഗ് പാരന്റിങ് ഫൗണ്ടർ ഡോ.മെഹറ റൂബി മുഖ്യപ്രഭാഷണം നിർവഹിച്ചു. 


പാനൽ ഡിസ്കഷനിൽ കുടുംബം,  തൊഴിലിടം , ബഹുസ്വര സമൂഹത്തിലെ മുസ്ലിം സ്ത്രീ പ്രതിനിധാനം, ഇസ്ലാമിക സാമ്പത്തിക വ്യവഹാരങ്ങൾ , ലിബറലിസം  എന്നീ മേഖലകളെ മുൻനിർത്തി ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ലോ ബോർഡ് അംഗം എ റഹ്മത്തുന്നിസാ, സി എസ് ആർ കേരള ഡയറക്ടർ ടി കെ എം ഇക്ബാൽ, ഇത്തിഹാദുൽ ഉലമ കേരള സെക്രട്ടറി സമീർ കാളികാവ്, മീഡിയ വൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സുഹൈല എം കെ എന്നിവർ സംവദിച്ചു . 


ധാർമ്മികതയെ നിലനിർത്തി തൊഴിൽ രംഗത്ത് ഉറച്ച ചുവടുറപ്പൊടെ മുന്നേറാൻ തങ്ങളുടെ ജീവിത പാഠങ്ങളുടെ വെളിച്ചത്തിൽ വനിത പ്രൊഫെഷനലുകളെ  പ്രചോദിപ്പിച്ചുകൊണ്ട് ക്രിങ്ക് ആപ്പ് കോ ഫൗണ്ടറും പാരന്റിങ് കോച്ചുമായ മറിയം വിധു വിജയൻ , ഇന്റൽ പ്രിൻസിപ്പൽ എൻജിനിയർ റശി ഫിത്തർ, ഇഖ്‌റാ ഹോസ്പിറ്റൽ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റ് ഹെഡ് മുഹമ്മദ് നജീബ് എന്നിവർ സംവദിച്ചു.

Advertisment